കാസ്റ്റിങ് കൗച്ച് കാരണമാണ് സിനിമയില്‍ തനിക്ക് തിളങ്ങാന്‍ കഴിയാതെ പോയതെന്ന് നടി രുപാലി ഗാംഗുലി. തന്റെ വിജയകരമല്ലാതിരുന്ന അഭിനയ ജീവിതത്തെക്കുറിച്ച് പറയുകയായിരുന്നു രുപാലി ഗാംഗുലി. 'അനുപമാ' എന്ന ടിവി ഷോയിലൂടെ ആരാധകശ്രദ്ധനേടിയ രുപാലി പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പരാമര്‍ശിച്ചത്.
സിനിമാരംഗത്തേക്ക് പ്രവേശിച്ച കാലത്ത് കാസ്റ്റിങ് കൗച്ച് ഇന്റസ്ട്രിയില്‍ വളരെ ശക്തമായിരുന്നുവെന്നും താനത് നേരിടേണ്ടി വന്നപ്പോള്‍ മനഃപൂര്‍വം അകലം പാലിച്ചതിനാല്‍ നടി എന്ന നിലയിലുള്ള വിജയത്തെ ബാധിച്ചിരുന്നുവെന്നും നാല്പത്തിയേഴുകാരിയായ രുപാലി പറഞ്ഞു.
'എനിക്ക് സിനിമകളില്‍ ശോഭിക്കാനായില്ല. കാരണം അക്കാലത്ത് സിനിമകളെ നയിച്ചിരുന്നതുതന്നെ കാസ്റ്റിങ് കൗച്ചുകളായിരുന്നു. ഒരു പക്ഷേ ചിലര്‍ ആ ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. പക്ഷേ എന്നെപ്പോലുള്ളവര്‍ അത് നേരിട്ടിട്ടുണ്ട്. എന്റെ വഴി അതല്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ സിനിമയില്‍ ഒരു പരാജയമായി കണക്കാക്കിയേക്കാം.'
അനുപമാ എന്ന ടി.വി ഷോ തന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്നും ഈ ഷോയിലൂടെ തന്റെ സ്വപ്നങ്ങള്‍ക്കനുസരിച്ചാണ് ജീവിതം നയിക്കുന്നതെന്നും രുപാലി പറഞ്ഞു.
Content Highlights: rupali ganguly blames casting couch for her unsuccessful movie career
Published: 14 Jan 2025, 09:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented