
നായകൻ, വില്ലൻ, ഡബ്ബിങ് ആർട്ടിസ്റ്റ്... വെള്ളിത്തിരയിൽ റിസബാവയുടെ കയ്യൊപ്പു പതിഞ്ഞ മേഖലകൾ. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ റിസബാവയിലെ അഭിനേതാവിനെ മലയാള സിനിമ തിരിച്ചറിയാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
ആറുവർഷങ്ങൾക്ക് ശേഷം റിസബാവ നായകനായി. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതിയിൽ പാർവതിയുടെ നായകനായത് റിസബാവയായിരുന്നു. അവിടംകൊണ്ടും തീർന്നില്ല, അതേവർഷം തന്നെ മലയാളസിനിമയിലെ തന്നെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന വില്ലൻ കഥാപാത്രം റിസബാവയിലൂടെ പ്രേക്ഷകർ കണ്ടു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി മലയാള സിനിമാസ്വാദകരുടെ മനസിൽ ഭയത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ചു.
ബന്ധുക്കൾ ശത്രുക്കൾ, ആനവാൽ മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയൻ ബാവ ചേട്ടൻ ബാവ തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. പ്രണയം, ദ ഹിറ്റ്ലിസ്റ്റ്, കർമയോഗി, കളിമണ്ണ് എന്നീചിത്രങ്ങൾക്കായി ശബ്ദം നൽകി. ഇതിൽ കർമയോഗിയിലൂടെ ആ വർഷത്തെ മികച്ച ഡബ്ബിങ്ങിനുള്ള സംസ്ഥാനപുരസ്കാരവും റിസബാവയെ തേടിയെത്തി.
Content Highlights: Rizabawa Malayalam Actor John Honai In Harihar Nagar
Published: 13 Sept 2021, 02:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented