
മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ് നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനംചെയ്ത 'സർവം മായ'. നിവിൻ പോളി- അജു വർഗീസ് കോമ്പിനേഷന്‍ പുറമേ, ചിത്രത്തിൽ ഡെലൂലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബുവും ഏറെ പ്രശംസ നേടുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകൻ അഖിൽ സത്യനും പിതാവ് സത്യൻ അന്തിക്കാടിനും നന്ദി അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടി റിയ ഷിബു.
'പ്രിയപ്പെട്ട അഖിൽ ചേട്ടനും സത്യൻ സാറിനും, എനിക്ക് എന്നിലുള്ള വിശ്വാസത്തേക്കാൾ കൂടുതൽ നിങ്ങൾ രണ്ടുപേരും എന്നെ വിശ്വസിച്ചു. അതുകൊണ്ട് മാത്രമാണ് ഡെലൂലു എല്ലാവരുടെയും മനസിൽ നിറഞ്ഞിരിക്കുന്നത്. ഇതിന് ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. സ്വന്തം കുട്ടിയെപ്പോലെ എന്നെ നോക്കിയതിന് ഒരുപാട് നന്ദി. അന്തിക്കാട് 'യൂണിവേഴ്സി'നൊപ്പം പ്രവർത്തിക്കുന്നത് കുടുംബത്തിനൊപ്പം സമയം ചെലവിടുന്നതുപോലെയാണ്'- റിയ കുറിച്ചു.
നിർമാതാവ് ഷിബു തമീൻസിന്റെ മകളാണ് 20-കാരിയായ റിയ. 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്', 'മുറ', 'മേനേ പ്യാർ കിയ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഹൃദു ഹാറൂണിന്റെ സഹോദരിയുമാണ്. 'തഗ്സ്', 'മുറ', വിക്രത്തിന്റെ തമിഴ് ചിത്രം 'വീര ധീര ശൂരൻ' എന്നീ ചിത്രങ്ങളുടെ നിർമാതാവുകൂടിയാണ് റിയ. 19-ാം വയസ്സിലാണ് റിയ ആദ്യചിത്രം നിർമിച്ചത്.
Content Highlights: Riya Shibu expresses gratitude to director Akhil Sathyan and Sathyan Anthikad for believing in her and making her `Delulu` character in `Saram Maya` memorable
Published: 31 Dec 2025, 12:29 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented