
100 കോടി കളക്ഷൻ പിന്നിട്ട 'സർവ്വം മായ' സെൻസറിങ്ങിനായി ബോർഡിന് മുന്നിലെത്തിയപ്പോഴുള്ള അനുഭവം പങ്കുവെച്ച് സംവിധായകൻ അഖിൽ സത്യൻ. ചിത്രം കണ്ട സെൻസർ ബോർഡ് ഓഫീസിലെ ജീവനക്കാരിയുടെ കണ്ണുനിറഞ്ഞിരുന്നുവെന്ന് അഖിൽ പറഞ്ഞു. അടുത്തകാലത്തൊന്നും താൻ ഇതുപോലൊരു ചിത്രം കണ്ടിട്ടില്ലെന്ന് സെൻസർ ബോർഡിലെ ഓഫീസർ പറഞ്ഞതായും അഖിൽ പറഞ്ഞു. അഖിൽ സത്യന്റെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ചിത്രത്തിൽ പ്രഭേന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിവിൻ പോളി, ഡെലൂലുവായെത്തിയ റിയ ഷിബു, സാധ്യ എന്ന കഥാപാത്രമായെത്തിയ പ്രീതി മുകുന്ദൻ എന്നിവരും അഭിമുഖത്തിലുണ്ടായിരുന്നു.
'സെൻസർ ചെയ്യുമ്പോൾ ഞാൻ വളരേ പേടിച്ചാണ് പോയത്. ഓഫീസർ സീരിയസ് ആയിട്ടുള്ള ആളാണ് എന്ന് എന്നോട് പറഞ്ഞിരുന്നു. അകത്തുകയറുമ്പോൾ ആദ്യം കിട്ടുന്ന സൈൻ എന്ന് പറയുന്നത്, അവിടെ കയറുമ്പോൾ ഫോൺ വാങ്ങിച്ചുവെക്കും. അത് വാങ്ങി വെക്കുന്ന സ്റ്റാഫിന്റെ കണ്ണ് നിറഞ്ഞിരുന്നു. പുള്ളിക്കാരി പടം ഫുൾ കണ്ടിരുന്നു'- അഖിൽ ഓർത്തു.
'അപ്പോൾ തന്നെ എനിക്ക് ഒരു ധൈര്യം കിട്ടി. അകത്ത് എല്ലാവരും ചേർന്ന് പടം കണ്ടിരുന്നു. ഞാൻ ആ സാറിനോട് വളരേ കടപ്പെട്ടിരിക്കുന്നു. അദ്ദേഹം എല്ലാത്തിനെക്കുറിച്ചും പറഞ്ഞു. സാധ്യ എന്ന കഥാപാത്രത്തെക്കുറിച്ചടക്കം വളരേ വിശദമായി സംസാരിച്ചു. ഞാൻ നിവിനെ വിളിച്ചു. ആദ്യമായി ഇത്രയും പേടിച്ചുപോയ അവസ്ഥ എല്ലാം മാറ്റിയിട്ട് അദ്ദേഹം പറഞ്ഞു, അടുത്ത കാലത്തൊന്നും ഞാൻ ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ലെന്ന്. സെൻസർ ഓഫീസറാണ് അത് പറയുന്നത്. അവിടെ മുതൽ നമുക്കൊരു ധൈര്യം വന്നുതുടങ്ങി'- അഖിൽ കൂട്ടിച്ചേർത്തു.
Content Highlights: Director Akhil Sathyan shares an emotional experience of `Sarvam Maya` touching a censor board employee, who was moved to tears
Published: 26 Jan 2026, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented