ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2009-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഋതു. റിമ കല്ലിങ്കല്‍, ആസിഫ് അലി, നിഷാന്‍ എന്നിവരുടെ കരിയറിന് ഒരു തുടക്കം കൂടിയായിരുന്നു ഋതു. മനോഹരമായ പശ്ചാത്തല സംഗീതവും പാട്ടുകളും ഇന്നും ഈ സിനിമയെ വേറിട്ട് നിര്‍ത്തുന്നുണ്ട്. തിയറ്ററില്‍ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ചുരുക്കം ചില സിനിമകളില്‍ ഒന്നാണ് ഋതു.

To advertise here,

ഋതു ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. ആസിഫ് അലി, ശ്യാമപ്രസാദ്, നിഷാന്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന റിമയാണ് ചിത്രത്തില്‍.

'ത്രോ ബാക്ക് എന്നൊക്കെ പറഞ്ഞാല്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം റിമ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. 

'ആ ദിവസങ്ങള്‍ ഒത്തിരി മിസ്സ് ചെയ്യുന്നു. ജീവിതത്തിലെ മികച്ച ദിവസങ്ങളായിരുന്നു അത്. ഒരു ഒത്തുചേരലിനായി കാത്തിരിക്കുന്നു. ഋതു 2.0' എന്നാണ് നടന്‍ നിഷാന്‍ ഫോട്ടോയ്ക്ക് നല്‍കിയ മറുപടി.

എല്ലാവരും സിനിമയെയും പാട്ടുകളെയും കുറിച്ച് കമന്റ് ചെയ്തപ്പോള്‍, ഒരാള്‍ ശ്രദ്ധിച്ചത് റിമയുടെ ബെല്‍റ്റാണ്. 'നിങ്ങളുടെ ബെല്‍റ്റ് അടിപൊളിയായിട്ടുണ്ട്' എന്ന കമന്റിന് റിമ ഒരു ചിരിക്കുന്ന സ്‌മൈലിയിട്ട് മറുപടി ഒതുക്കി.

Content Highlights: Rima Kallingal shares throwback photo from Rithu movie