എനിക്ക് 25 വർഷക്കാലത്തെ അനുഭവപരിചയമുണ്ട്. നല്ലയാളുകളിലേക്ക് നല്ല സംഗീതം എത്തിക്കാനാണ് ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചത്.

സലാർ എന്ന ചിത്രത്തിന്റെ പോസ്റ്റർ, രവി ബസ്രുർ, KGF ന്റെ പോസ്റ്റർ | ഫോട്ടോ: X, ടി.കെ. പ്രദീപ് കുമാർ \ മാതൃഭൂമി
കെജിഎഫ് ചാപ്റ്റർ 1 പുറത്തിറങ്ങിയപ്പോൾ ചിത്രത്തിൽ ആസ്വാദകരെ ഏറെ ഹരം കൊള്ളിച്ച പ്രധാന ഘടകം അതിലെ പശ്ചാത്തല സംഗീതമായിരുന്നു. ആരിലും രോമാഞ്ചമുണർത്തുന്ന സലാം റോക്കി ഭായ് എന്ന ട്രാക്ക് ആരും മറന്നുകാണില്ല. രവി ബസ്രൂർ എന്ന സംഗീത സംവിധായകനാണ് അതിന് പിന്നിൽ. പിന്നീട് കെജിഎഫ് : ചാപ്റ്റർ 2, സലാർ : പാർട്ട് 1 - സീസ് ഫയർ, കബ്സാ എന്നീ ചിത്രങ്ങളിലും ബസ്രൂർ പ്രവർത്തിച്ചു. എന്നാൽ പ്രശസ്തിയുടെ കൊടുമുടി കയറും മുമ്പ് പ്രതിസന്ധികൾ ഏറെ നേരിട്ട സമയമുണ്ടായികരുന്നു അദ്ദേഹത്തിന്. ആത്മഹത്യയ്ക്ക് പോലും ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
തെലുങ്ക് ചിത്രമായ 'കൾട്ടിന്റെ' (Cult) ടീസർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ചടങ്ങിൽ വെച്ച് സിനിമയ്ക്ക് നൽകിയ സംഭാവനയ്ക്ക് സംവിധായകൻ വിശ്വക് സെൻ അദ്ദേഹത്തെ ആദരിച്ചു, മാധ്യമങ്ങൾക്ക് മുന്നിൽ അപ്രതീക്ഷിതമായി ഒരു റോളക്സ് വാച്ച് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.
18-ാം വയസ്സിൽ അദ്ദേഹം രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും തന്റെ ജീവിതം തനിക്ക് വേണ്ടെന്ന് തോന്നിയിരുന്ന ആ കാലഘട്ടത്തിൽ തന്നെ രക്ഷിച്ചത് ഒരു അപരിചിതനാണെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് 25 വർഷക്കാലത്തെ അനുഭവപരിചയമുണ്ട്. നല്ലയാളുകളിലേക്ക് നല്ല സംഗീതം എത്തിക്കാനാണ് ഞാൻ എല്ലായ്പ്പോഴും ശ്രമിച്ചത്. ഇന്ന് ഈ ബഹുമതിയിലൂടെ അദ്ദേഹം എന്റെ ആത്മാവിനെയാണ് അംഗീകരിച്ചിരിക്കുന്നത്. സംഗീതത്തോടുള്ള എന്റെ സമർപ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതൊരു വാച്ച് മാത്രമല്ല, സംഗീതജ്ഞർക്കുള്ള അംഗീകാരം കൂടിയാണ്”- വാച്ച് സ്വീകരിച്ചുകൊണ്ട് സംസാരിക്കവെ രവി ബസ്രൂർ പറഞ്ഞു.
പിന്നീടായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വെളിപ്പെടുത്തൽ, " 18-ാം വയസിൽ രണ്ട് തവണ ഞാൻ ആത്മഹത്യക്ക് ശ്രമിച്ചു. ഞാൻ ഈ ജീവിതം ആഗ്രഹിച്ചിരുന്നില്ല. എന്നാൽ രണ്ട് തവണയും ഞാൻ രക്ഷപ്പെട്ടു. രണ്ടാമത്തെ തവണ എന്നെ രക്ഷിച്ചയാൾ എന്‍റെ സംഗീതം കേട്ടു, എനിക്ക് ഒരു കീബോർഡ് വാങ്ങിത്തന്നു, എനിക്ക് 35000 രൂപ തന്നു. അന്ന് ഞാൻ എന്റെ പേര് രവി എന്നാക്കി മാറ്റി. എന്‍റെ ജീവിതം രക്ഷിച്ചയാളുടെ പേര്."
"ആ മനുഷ്യന് ശേഷം, വിശ്വക് സെൻ ആണ് എന്നെയും എന്റെ യാത്രയും എന്റെ ആത്മാവും തിരിച്ചറിഞ്ഞത്. ഞാൻ എന്നും എന്റെ ജീവിതത്തിൽ അദ്ദേഹത്തോട് കടപ്പെട്ടിരിക്കും." രവി ബസ്രൂർ പറഞ്ഞു.
കൾട്ട്
വിശ്വക് സെൻ, ഗായത്രി ഭരദ്വജ്, മുരളി ശർമ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വിശ്വക് സെൻ തന്നെയാണ് സംവിധാനം ചെയ്യുന്നത്. രവി ബസ്രൂർ സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ റിലീസ് തീയതി വ്യക്തമല്ല.
ടോക്സിക്കിലും വിറപ്പിക്കാൻ ബസ്രൂർ
യഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ അപ്സ് എന്ന ചിത്രത്തിലും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രവിയാണ്. വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. 2022 ൽ കെജിഎഫ് ചാപ്റ്റർ 2 പുറത്തിറങ്ങി നാല് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന യഷിന്റെ ആദ്യ ചിത്രമാണ് ടോക്സിക്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിയാര അദ്വാനി, നയൻകാര, ഹുമ ഖുറേഷി ഉൾപ്പടെയുള്ള താരങ്ങൾ അണിനിരക്കുന്നുണ്ട്.
Content Highlights: "Life Saved by a Stranger": KGF Composer Ravi Basrur Gets Emotional at Cult Teaser Launch
Published: 22 Feb 2026, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented