വിജയ്‌യും തൃഷയും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചത്

കഴിഞ്ഞയാഴ്ചയാണ് തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ സംഗീത കോടതിയെ സമീപിച്ചത്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് ഹർജിയിൽ സംഗീത ഉന്നയിച്ച പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം വിജയ് നടി തൃഷയ്‌ക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. ഇപ്പോഴിതാ, ഇതേക്കുറിച്ച് സംസാരിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് സംവിധായകൻ മോഹൻ ജി. ക്ഷത്രിയൻ.
Don’t Miss: 'നടിയുമായി വിവാഹേതരബന്ധം'; വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച് നടൻ വിജയ്‌യുടെ ഭാര്യ സംഗീത
വിജയ്‌യിനെ പിന്തുണച്ചുകൊണ്ടായിരുന്നു മോഹന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്. വാവാഹത്തിൽ പങ്കെടുക്കാനെത്തിയ വിജയ്‌യും തൃഷയും ഒന്നിച്ച് നിൽക്കുന്ന ചിത്രവും അദ്ദേഹം ഒപ്പം ചേർത്തിരുന്നു. എന്നാൽ ഇത് വിവാദമാകുകയും വലിയ വിമർശനം അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുകയും ചെയ്തു. ഇതോടെ താൻ എന്താണ് പറഞ്ഞത് എന്നത് സംബന്ധിച്ച് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തി.
Also Read: ആരാധികയായെത്തി, ജീവിതപങ്കാളിയായി, നിർണായകമായത് ആ സിനിമ; വിജയ്‌യുടേയും സംഗീതയുടേയും പ്രണയകഥ
'നടൻ വിജയ് സാർ എല്ലാവർക്കും തന്റേതായ രീതിയിൽ മറുപടി നൽകുകയും എല്ലാ കിംവദന്തികളേയും അവസാനിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് അതിനുള്ള ധൈര്യമുണ്ട്.' – ഇതാണ് വിജയ്‌യുടേയും തൃഷയുടേയും ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻ ജി. ക്ഷത്രിയൻ എക്‌സിൽ കുറിച്ചത്.
എന്നാൽ പോസ്റ്റ് വിവാദമാകുകയും പലരും മോഹനെ അൺഫോളോ ചെയ്യുകയും ചെയ്തതോടെ അദ്ദേഹത്തിന് വിശദീകരണവുമായി വരേണ്ടി വന്നു. ഒരു വിമർശന കമന്റ് പങ്കുവെച്ചുകൊണ്ടാണ് മോഹൻ തന്റെ ഭാഗം വിശദീകരിച്ചത്.
Don’t Miss: ‘നടിക്കൊപ്പം വിദേശയാത്ര, വിശ്വാസവഞ്ചന നടത്തി’; വിജയ്‌ക്കെതിരായ വിവാഹമോചന ഹർജിയിൽ ഗുരുതര ആരോപണങ്ങൾ
'ഒരുകൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് അവർ അദ്ദേഹത്തിന് (വിജയ്) എതിരായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. അതെല്ലാം അദ്ദേഹം തന്റേതായ ശൈലിയിൽ തകർത്തു. ആ ധൈര്യത്തെയാണ് ഞാൻ അഭിനന്ദിച്ചത്. നിയമവിരുദ്ധമായ ബന്ധങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു എന്നല്ല അതിന്റെ അർഥം. അത് നിങ്ങൾക്ക് മനസിലാകുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യാനാണ്? പതിവ് പോലെ വ്യാജ ആഖ്യാനങ്ങളിൽ വീഴുന്നത് തുടരുക.' -ഇതാണ് മോഹൻ കുറിച്ചത്.
Content Highlights: Director Mohan G Kshatriyan clarified his support for Thalapathy Vijay after a controversial post showing the actor with Trisha. He stated he admired Vijay's courage to face rumors, not illegal relationships, as divorce news circulates.
Published: 06 Mar 2026, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented