മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാളി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബോളിവുഡ് നടന് റണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ബീഫ് ഇഷ്ടമാണെന്ന റണ്‍ബീറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞത്. ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് റണ്‍ബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 353 പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റണ്‍ബീര്‍ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വൈറലായത്. ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റണ്‍ബീര്‍ പറഞ്ഞു. തുടര്‍ന്ന് അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്.
ബോയ്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ്ടാഗോടെയാണ് ബഹിഷ്കരണാഹ്വാനം നടക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റര്‍വ്യൂ ആയിരുന്നു ഇത്. സാമ്പത്തിക ബഹിഷ്കരണമാണ് ബോളിവുഡിന് നല്കാവുന്ന ഏറ്റവും വലിയ ശിക്ഷയെന്നും ബ്രഹ്മാസ്ത്രയിലെ ശിവ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയെല്ലാമാണെന്ന തരത്തിലാണ് പോസ്റ്റുകള്‍ പ്രചരിപ്പിച്ചത്.
Content Highlights: Ranbir Kapoor, Alia stopped by Bajrang Dal mahakal temple Ujjain, Madhya Pradesh, beef controversy
Published: 07 Sept 2022, 02:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented