സെപ്തംബര്‍ 16 ന് ആചരിക്കാനിരുന്ന ദേശീയ സിനിമാ ദിനം സെപ്തംബര്‍ 23 ലേക്ക് മാറ്റിവച്ചു. 75 രൂപയ്ക്ക് സിനിമ ടിക്കറ്റുകള്‍ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കികൊണ്ടാണ് ദേശീയ സിനിമാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നത്. രാജ്യത്തെ ഒട്ടനവധി മള്‍ട്ടി പ്ലക്സുകള്‍ ഇതില്‍ പങ്കാളികളാകുമെന്നും അറിയിപ്പുണ്ടായിരുന്നു.
ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് സിനിമാ ദിനം മാറ്റിവയ്ക്കുന്നതിന് കാരണമായി തീര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാന് മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര 200 കോടിയോളം വരുമാനം നേടിയെന്നാണ് ബോക്സ് ഓഫീസ് കണക്കുകള്‍ പറയുന്നത്.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു ബോളിവുഡ് സിനിമ തിയേറ്ററുകളില്‍ വിജയം നേടുന്നത്. വാരാന്ത്യത്തോട് അടുക്കുന്നതിനാല്‍ വെള്ളിയാഴ്ച കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലേക്കെത്തും. മാത്രവുമല്ല ഒരു സിനിമ റിലീസ് ചെയ്താല്‍ ആദ്യത്തെ രണ്ടാഴ്ചകളിലെ വരുമാനം നിര്‍ണായകമാണ്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സിനിമാ ദിനം മാറ്റിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: National Cinema Day postponed, Brahmastra’s success, box office collection, tickets for 75 rupees
Published: 15 Sept 2022, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented