വിവാഹത്തിന് ശേഷം സത്യനാരായണ പൂജയിൽ പങ്കെടുത്ത് റാണ ദ​​ഗ്​ഗുബാട്ടിയും ഭാര്യ മിഹീക ബജാജും. നടന്റെ ഹെെദരാബാദിലെ വീട്ടിൽ വച്ചാണ് പൂജ നടന്നത്.  അടുത്ത കുടുംബാം​ഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

To advertise here,

ആ​ഗസ്റ്റ് 8 ന് ഹൈദരാബാദിൽ വച്ചായിരുന്നു റാണ- മിഹീക വിവാഹചടങ്ങുകൾ നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.

റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാ​ഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

Content Highlights: Rana Daggubati Miheeka Bajaj post wedding satyanarayana Pooja photos