ലോസ് ഏഞ്ചൽസ് പ്രീമിയറിന് ശേഷം, ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ 5-ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' (Ramayana: Rise of a Legend) എന്ന സിനിമയുടെ വേൾഡ് പ്രീമിയർ ലോസ് ഏഞ്ചൽസിൽ വച്ച് നടക്കാൻ ഒരുങ്ങുന്നു. ഈ വരുന്ന ഒക്ടോബർ 27-ന് ലോസ് ഏഞ്ചൽസിലെ 'അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ചേഴ്സി'ലുള്ള ഡേവിഡ് ഗെഫൻ തിയേറ്ററിലാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്. ഇതോടെ ഹോളിവുഡിലെ ഈ പ്രശസ്തമായ വേദിയിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യുന്ന അപൂർവം ഇന്ത്യൻ ചിത്രങ്ങളിലൊന്നാകും രാമായണ.
945 സീറ്റുകളുള്ള തിയേറ്ററിൽ നടക്കുന്ന ഈ പ്രത്യേക പ്രീമിയറിൽ 3Dയിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കായി സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ ഹോളിവുഡ് വ്യക്തിത്വങ്ങളും അന്താരാഷ്ട്ര ചലച്ചിത്ര പ്രവർത്തകരും ആഗോള മാധ്യമ പ്രതിനിധികളും പങ്കാളികളാകും. ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ചടങ്ങിലെ റെഡ് കാർപെറ്റിൽ പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണ രീതിയിലാകും അതിഥികൾ എത്തുകയെന്നാണ് റിപ്പോർട്ട്.
വാൽമീകി മഹർഷിയുടെ ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി രണ്ടു ഭാഗങ്ങളായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതാദേവിയായി സായ് പല്ലവിയും രാവണനായി യഷും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി (DNEG), യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറത്തുള്ള വിതരണം സോണി പിക്ചേഴ്സും ഹിന്ദി തിയേറ്റർ വിതരണം ധർമ്മ പ്രൊഡക്ഷൻസുമാണ് കൈകാര്യം ചെയ്യുന്നത്.
Also Read: 'റഹ്മാന്റെ പാട്ട് സ്വപ്നം കാണാൻപോലും കഴിയുമായിരുന്നില്ല’; ‘രാമായണ’ത്തിലെ മലയാളി സ്വരം
അയോധ്യയിലെ രാജകുമാരനായ രാമന്റെ വനവാസവും തുടർന്ന് ലങ്കാധിപതിയായ രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുന്നതും തുടർന്നുള്ള ധർമ്മയുദ്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. ലോസ് ഏഞ്ചൽസ് പ്രീമിയറിന് ശേഷം, ചിത്രത്തിന്റെ ആദ്യഭാഗം 2026 നവംബർ 5-ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027-ലെ ദീപാവലി റിലീസായി എത്തും.
Content Highlights: Nitesh Tiwari's cinematic epic Ramayana: Rise of a Legend, starring Ranbir Kapoor, Sai Pallavi, Yash, and Sunny Deol, is set to make history with an exclusive 3D world premiere at the prestigious Academy Museum of Motion Pictures in Los Angeles on October 27, 2026, ahead of its global multi-language theatrical release on November 5.
Published: 18 Oct 2026, 07:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented