
ജൂൺ നാലിന് തിയേറ്ററുകളിലെത്തിയ രാം ചരൺ ചിത്രം പെഡ്ഡി ബോക്സ് ഓഫീസിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോള തലത്തിൽ 100 കോടി രൂപയിലധികം കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രം. ഈ വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായി ചിത്രം മാറി. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 69 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആഗോള തലത്തിൽ ഏകദേശം 112.49 കോടി രൂപ നേടിയിട്ടുണ്ട്.
അതിനിടെ, ചിത്രത്തിന്റെ ഈ വമ്പൻ വിജയം രാം ചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കൊനിഡേല ആരാധകർക്കൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. "പെഡ്ഡി ബ്ലോക്ക്ബസ്റ്റർ" എന്നും മികച്ച റേറ്റിങ്ങിനെ സൂചിപ്പിക്കുന്ന അഞ്ച് നക്ഷത്ര ചിഹ്നങ്ങളും പതിപ്പിച്ച കേക്ക് മുറിച്ചായിരുന്നു ഉപാസനയുടെ ആഘോഷം. ആരാധകർ പടക്കം പൊട്ടിച്ചും ആഹ്ലാദപ്രകടനങ്ങൾ നടത്തിയും വിജയം ആഘോഷിച്ചു.
നേരത്തെ, ഹൈദരാബാദിലെ ഒരു തിയേറ്ററിൽ ഉപാസന ആരാധകർക്കൊപ്പം സിനിമ കാണാനെത്തിയതിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. രാം ചരണിന്റെ സീനുകൾ വരുമ്പോൾ ആരാധകർക്കൊപ്പം ഉപാസനയും ആഘോഷിക്കുന്ന തിയേറ്ററിൽ ആരാധകർ വിതറിയ കടലാസ് കഷ്ണങ്ങൾ വാരിയെറിഞ്ഞ് അവർ സന്തോഷം പ്രകടിപ്പിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായി.
പെഡ്ഡി
ബുച്ചി ബാബു സന സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ഡ്രാമയും നിർമിത ബുദ്ധി (Artificial Intelligence) സാങ്കേതികതയും ഉൾക്കൊള്ളിച്ച ചിത്രമാണ് പെഡ്ഡി, വിഴിയനഗരം എന്ന ഗ്രാമത്തിൽ നിന്നുള്ള പ്രതിഭാശാലിയായ ഒരു ക്രിക്കറ്റ് കളിക്കാരനായാണ് രാം ചരൺ വേഷമിടുന്നത്. ജാൻവി കപൂർ, ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു, ഐവിവൈ എന്റർടൈൻമെന്റിന്റെ കീഴിൽ ഇഷാൻ സക്സേന എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം, മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്.
Content Highlights: Ram Charan's newly released sports action drama 'Peddi' has achieved a massive global opening by crossing ₹112.49 crores on its first day, prompting widespread celebrations by fans and his wife, Upasana Konidela.
Published: 05 Jun 2026, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented