ഫഹദ് ഫാസിൽ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്നർ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ളതും പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' കേരളത്തിലെ തിയേറ്ററുകളിലെത്തിക്കും.
'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിർമാതാക്കളായ ആർക്ക മീഡിയ വർക്ക്‌സും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്‌സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ടീസറും ഗാനവും സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു. പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും പ്രധാന ആകർഷണങ്ങളിലൊന്നാണ്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും. കാലഭൈരവയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഡെവലപ്‌മെന്റ് എസ്.എസ്. കാഞ്ചിയും, കോ- റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്‌മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിങ് കൈകാര്യം ചെയ്യുന്നു.
സുധൻ കൊറിയോഗ്രഫിയും രമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്‌റ്റൈലിങ്ങും നിർവഹിക്കുന്നു. എസ്.എസ്. ശശാങ്ക് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ: പ്രതീഷ് ശേഖർ.
Content Highlights: Fahadh Faasil starrer fantasy entertainer 'Don't Trouble The Trouble' is scheduled for a worldwide theatrical release on October 2. Presented by S.S. Rajamouli, the film is directed by debutant Shashank Yeleti. Bhavana Release by Bhavana Studios has secured the Kerala distribution rights for the movie. Jointly produced by Arka Media Works and Showing Business under Shobu Yarlagadda, Prasad Devineni, and S.S. Karthikeya. The film features music by Kaala Bhairava and will be released in Malayalam, Telugu, and Hindi.
Published: 11 Sept 2026, 09:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented