എഫ്ഡബ്ല്യുഐസിഇ അംഗങ്ങള്‍ക്ക് രണ്‍വീറിനോട് അസൂയയാണെന്നും രാഖി പറഞ്ഞു

ബോളിവുഡ് താരം രൺവീർ സിങ്ങിന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യാ സിനി എംപ്ലോയീസ് (എഫ്ഡബ്ല്യുഐസിഇ) വിലക്കേർപ്പെടുത്തിയതാണ് ഇപ്പോൾ സിനിമാലോകത്തെ ചൂടേറിയ ചർച്ചാവിഷയം. ഡോൺ 3 എന്ന ചിത്രത്തിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയതാണ് രൺവീറിനെ സംഘടന വിലക്കാൻ കാരണമായത്. ഇതിന് പിന്നാലെ ബോളിവുഡിലെ ഒട്ടേറെ താരങ്ങളാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത്.
രൺവീർ സിങ്ങിനെ പിന്തുണച്ചുകൊണ്ടാണ് രാഖിയുടെ പ്രതികരണം. മുംബൈയിൽ പാപ്പരാസികളോട് സംസാരിക്കുകയായിരുന്നു താരം. എഫ്ഡബ്ല്യുഐസിഇ അംഗങ്ങൾക്ക് രൺവീറിനോട് അസൂയയാണെന്ന് രാഖി സാവന്ത് പറഞ്ഞു. ധുരന്ധർ ഒന്നും രണ്ടും ഭാഗങ്ങളിലൂടെ ബോളിവുഡിൽ പുതിയ റെക്കോഡുകൾ കുറിച്ച രൺവീർ സിങ്ങിനെ വിലക്കിയ എഫ്ഡബ്ല്യുഐസിഇയുടെ നടപടിയെ താൻ അപലപിക്കുന്നതായും രാഖി സാവന്ത് കൂട്ടിച്ചേർത്തു.
'ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു. രൺവീർ സിങ്ങിനെ വിലക്കിയ ആളുകളോട് എനിക്ക് വളരെ ദേഷ്യം തോന്നുന്നു. കാരണം അദ്ദേഹം ഒരു സൂപ്പർതാരമാണ്. എല്ലാവർക്കും രൺവീറിനോട് അസൂയയാണ്. ഇവർക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ സഹോദരനായ സൽമാൻ ഖാനെ ഒന്ന് വിലക്കി നോക്കട്ടെ. ഓരോരുത്തരെയായി സൽമാൻ ഭായി തകർത്തുകളയും. രൺവീർ തന്റെ സ്വന്തം പരിശ്രമം കൊണ്ടാണ് ഇവിടെ എത്തിയത്. ദീപികാ പദുക്കോണും രൺവീറും കഠിനാധ്വാനത്തിലൂടെ ഉയർന്നുവന്നവരാണ്.' -രാഖി സാവന്ത് തുറന്നടിച്ചു.
'സൽമാൻ ഖാനെ ഇവരൊന്ന് വിലക്കി നോക്കട്ടെ, അദ്ദേഹം ആരാണെന്ന് അപ്പോൾ കാണിച്ചുതരും. എഫ്ഡബ്ല്യുഐസിഇയോട് പറയട്ടെ, നിങ്ങൾക്ക് എല്ലാവർക്കും രൺവീറിനോട് അസൂയയാണ്. കാരണം അദ്ദേഹം തുടർച്ചയായി സൂപ്പർഹിറ്റ് സിനിമകൾ നൽകുന്നു. നിങ്ങൾക്ക് ശരിക്കും ധൈര്യമുണ്ടോ? എങ്കിൽ സൽമാൻ ഖാനെ ഒന്ന് തൊട്ടുനോക്കൂ. അദ്ദേഹം നിങ്ങളെ തകർത്തുകളയും. ഫർഹാൻ അക്തർ സൂപ്പർഹിറ്റ് ചിത്രങ്ങളൊന്നും എടുത്തയാളല്ല. അതുകൊണ്ട് തന്നെ അദ്ദേഹം എവിടെയുമുണ്ടായിരുന്നില്ല. ഇപ്പോൾ രൺവീറിന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാൻ ശ്രമിക്കുകയാണ്.' -രാഖി സാവന്ത് തുടർന്നു.
ഷൂട്ടിങ് ആരംഭിക്കാൻ വെറും മൂന്നാഴ്ച ബാക്കിനിൽക്കെയാണ് രൺവീർ സിങ് 'ഡോൺ 3'-ൽനിന്ന് പിന്മാറിയത്. ഇത് സിനിമയെ വലിയ രീതിയിൽ ബാധിച്ചതായി കാണിച്ച് സംവിധായകനും നിർമ്മാതാവുമായ ഫർഹാൻ അക്തർ ഏപ്രിൽ 11-ന് എഫ്ഡബ്ല്യുഐസിഇയ്ക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രൺവീറിന് മൂന്ന് തവണ ഔദ്യോഗിക നോട്ടീസ് അയച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും മറുപടിയൊന്നും ലഭിച്ചില്ലെന്ന് എഫ്ഡബ്ല്യുഐസിഇ ചീഫ് അഡൈ്വസർ അശോക് പണ്ഡിറ്റ് വ്യക്തമാക്കി.
ഇതേത്തുടർന്നാണ് നടനെതിരെ ഫെഡറേഷൻ നിസ്സഹകരണ നയം പ്രഖ്യാപിച്ചത്. ഇതൊരു 'വിലക്ക്' അല്ലെന്നും, പ്രശ്‌നം പരിഹരിക്കുന്നതുവരെ 30 വ്യത്യസ്ത വിഭാഗങ്ങളിലെ ഫെഡറേഷൻ തൊഴിലാളികൾ അദ്ദേഹവുമായി സഹകരിക്കില്ലെന്നുമാണ് ഇതിനർഥമെന്നും അശോക് പണ്ഡിറ്റ് വിശദീകരിച്ചു. ഇത്തരം പെട്ടെന്നുള്ള പിന്മാറ്റങ്ങൾ സിനിമയിൽ തെറ്റായ പ്രവണതകൾക്ക് തുടക്കമിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: Rakhi Sawant slammed FWICE for issuing a non-cooperation notice against Ranveer Singh following his exit from Don 3. She defended his success and openly challenged the federation to try banning Salman Khan instead.
Published: 27 May 2026, 08:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented