കഥാസന്ദർഭം ആവശ്യപ്പെടാത്ത ഇടങ്ങളിലും നഗ്നത പ്രദർശിപ്പിക്കാൻ സമ്മർദമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി രാധിക ആപ്‌തെ. തനിക്ക് കരിയറിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ നടി വെളിപ്പെടുത്തി. കരിയറിന്റെ തുടക്കത്തിൽ ചില സിനിമകളിൽ നഗ്നയായി അഭിനയിച്ചതിന് പിന്നാലെ താൻ എതിർപ്പ് പ്രകടിപ്പിക്കാതെ ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമെന്ന തോന്നൽ ഇൻഡസ്ട്രിയിലെ ചില ആളുകൾക്ക് ഉണ്ടായെന്ന് 'സൂമി'ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

To advertise here,

'തുടക്കത്തിൽ നാലോ അഞ്ചോ സിനിമകളിൽ ഞാൻ പൂർണനഗ്നയായി അഭിനയിച്ചിരുന്നു. 'അത് അവൾ ചെയ്‌തോളും' എന്നൊരു തോന്നൽ ഇതോടെ വ്യാപകമായി. എന്നാൽ, അത്തരം അനാവശ്യ സീനുകൾ ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങി. ചില രംഗങ്ങളിൽ ഇപ്പോൾ എന്തിനാണ് അയാളെ ചുംബിക്കേണ്ടത് എന്ന് ഞാൻ ചോദിച്ചു. 'കുറച്ചങ്ങ് ചെയ്യൂ', എന്നുവരെ എന്നോട് പറഞ്ഞു. 'ഒരു കിസ് അല്ലേ, ഒരു 15 സെക്കൻഡ് ഇംപ്രൊവൈസേഷൻ', എന്നൊക്കെ പറയുമായിരുന്നു. ഞാൻ 'സോറി, പറ്റില്ല' എന്ന് പറഞ്ഞ് ഒഴിവാകും', നടി പറഞ്ഞു.

ഒരു സിനിമയിൽ അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ആക്ഷൻ സീനിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടി തുറന്നുപറഞ്ഞു. 'ഷർട്ടിന്റെ ബട്ടൻസ് ഇടാതെ ആക്ഷൻ സീൻ ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു. ആക്ഷൻ സീനല്ലേ, ഷർട്ട് അഴിഞ്ഞുപോവില്ലേ എന്ന് ഞാൻ ചോദിച്ചു. എങ്കിൽ ബ്രായും അടിവസ്ത്രവും മാത്രം ധരിച്ച് ചെയ്തൂടേ എന്നായി അവർ. നിങ്ങൾ എന്നിൽനിന്ന് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് ഞാൻ പറ്റില്ലെന്ന് പറഞ്ഞു', രാധിക ആപ്‌തെ പറഞ്ഞു.