
അടുത്തിടെയാണ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന് സിദ്ധാര്‍ഥും നീലം ഉപാധ്യായയും വിവാഹിതരായത്. ജുഹുവിലെ മഹാരാഷ്ട്ര ആന്റ് ഗോവ മിലിട്ടറി ക്യാമ്പിലെ വേദിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെത്തിയ നടിയെ മാധ്യമങ്ങൾ വളഞ്ഞു. അതിനിടെ നടിയോട് ഒരു ആരാധിക സെല്‍ഫിക്കായി ആവശ്യപ്പെട്ട് രംഗത്തെത്തി. കുഞ്ഞിനൊപ്പമായതിനാൽ സെല്‍ഫി താരം നിഷേധിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ബുധനാഴ്ചയാണ് പ്രിയങ്ക ചോപ്രയെ വിമാനത്താവളത്തിന് പുറത്തുവെച്ച് മാധ്യമപ്രവര്‍ത്തകര്‍ കാണുന്നത്. കയ്യില്‍ കുഞ്ഞുമായാണ് ബോളിവുഡ് താരം കാറില്‍നിന്ന് പുറത്തിറങ്ങിയത്. ഒരു ബോഡിഗാര്‍ഡും ഒപ്പുമുണ്ടായിരുന്നു. ആ സമയത്ത് ഒരു ആരാധിക സെല്‍ഫിയെടുക്കാനായി നടിയുടെ സമീപത്തെത്തുകയായിരുന്നു. എന്നാല്‍ നടി നിഷേധിച്ചു.
താന്‍ മകള്ക്കൊപ്പമാണെന്നും ചിത്രമെടുക്കാനാവില്ലെന്നും പ്രിയങ്ക ആരാധികയോട് പറഞ്ഞു. പിന്നാലെ അവര്‍ മുന്നോട്ടുനീങ്ങി. എന്നാല്‍ നടിയെ ഇഷ്ടപ്പെടുന്നുവെന്ന് ആരാധിക പറഞ്ഞതോടെ പ്രിയങ്ക പുഞ്ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ഒരാഴ്ച മുന്‍പാണ് സിദ്ധാര്‍ഥും നീലവും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. മെഹന്ദി, ഹല്‍ദി, സംഗീത്, തിലക് തുടങ്ങിയ ഒട്ടേറെ ആഘോഷങ്ങള്‍ നടത്തിയിരുന്നു. ഡേറ്റിങ്ങ് ആപ്പായ ബംബിളിലൂടെയാണ് സിദ്ധാര്‍ഥും നീലമും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്ന് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ബംബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക. ഇതില്‍ നിക്ഷേപവും പ്രിയങ്കയ്ക്കുണ്ട്.
2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മുഴുവന്‍ പേര്. പ്രിയങ്കയുടെ അമ്മയുടെയും നിക്കിന്റെ അമ്മയുടെയും പേര് കൂടി ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന് ഈ പേരിട്ടത്. മാസം തികയും മുമ്പേയായിരുന്നു മാള്‍ട്ടിയുടെ ജനനം. അതുകൊണ്ട് തന്നെ ജനിച്ചയുടന്‍ നിയോ നേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റി. 100 ദിവസം മാള്‍ട്ടി അവിടെ തന്നെയായിരുന്നു. പേടിയോടെ കഴിഞ്ഞ ആ നാളുകളെക്കുറിച്ച് പ്രിയങ്ക പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Content Highlights: Priyanka Chopra refuses selfie with fan
Published: 19 Feb 2025, 03:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented