
ഭാര്യ സുപ്രിയാ മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന് പൃഥ്വിരാജ്. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചെറുകുറിപ്പിലാണ് സുപ്രിയയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നത്. സുപ്രിയയുടെ ചിത്രത്തിനൊപ്പമായിരുന്നു ആശംസ.
'ജന്മദിനാശംസകള് പങ്കാളി. വര്‍ഷങ്ങളായി കൈകോർത്തുപിടിച്ച് നാമൊന്നായി തരണം ചെയ്ത എല്ലാ പ്രതിസന്ധികള്‍ക്കും...'- എന്നാണ് പൃഥ്വിരാജ് പങ്കുവെച്ചത്.
മുന്മാധ്യമപ്രവര്ത്തകയായ സുപ്രിയാ മേനോനും പൃഥ്വിരാജും 2011-ലാണ് വിവാഹിതരായത്. ഏപ്രില്‍ 25-നായിരുന്നു വിവാഹം. ബിബിസിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ ചലച്ചിത്ര നിര്‍മാതാവ് കൂടിയാണ്.
Content Highlights: Prithviraj Sukumaran wishes his wife Supriya Menon a happy birthday on social media
Published: 31 Jul 2025, 02:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented