പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തിയ 'ഗുരുവായൂരമ്പല നടയിൽ' 90 കോടി ക്ലബ്ബിൽ. പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തിൻ്റെ ആഗോള കളക്ഷൻ പുറത്തുവിട്ടത്. 

To advertise here,

'ജയ ജയ ജയ ജയ ഹേ'യ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയിൽ'. അനശ്വര രാജൻ, നിഖില വിമൽ, ജ​ഗദീഷ്, ബൈജു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്.

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു 'ഗുരുവായൂരമ്പല നടയിൽ'. താരനിരയും സംവിധായകന്റെ മുൻസിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടിയതോടെ ചിത്രം ബോക്സ് ഓഫീസിൽ കുതിച്ചു. റിലീസ് ചെയ്ത് അഞ്ചാം ദിനത്തിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.