മിഷ്‌കിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പിസാസ് 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. ആന്‍ഡ്രിയ ജെറമിയ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി, ഷംന കാസിം, രാജ്കുമാര്‍ പിച്ചുമണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

To advertise here,

2014 ലാണ് പിസാസ് ആദ്യഭാഗം പ്രദര്‍ശനത്തിനെത്തുന്നത്. നാഗ, പ്രയാഗാ മാര്‍ട്ടിന്‍, രാധാ രവി, കല്യാണി നടരാജന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യഭാഗത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥയാണ് രണ്ടാം ഭാഗത്തിലേതെന്ന സൂചനകളാണ് ടീസര്‍ നല്‍കുന്നത്.

റോക്ക് ഫോര്‍ക്ക് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ടി മുരുഗനന്ദമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രയുടെ തിരക്കഥയും മിഷ്‌കിന്റേതാണ്. കാര്‍ത്തിക് രാജയാണ് സംഗീതമൊരുക്കുന്നത്.