ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. ആഗസ്റ്റ് 26 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.  കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ കഥാപാത്രമായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞ വേഷമാണ് എന്നത് പ്രമോ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.

To advertise here,

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ഒരു സറ്റയര്‍ മൂവിയാണ് പീസ്.കാര്‍ലോസിന്റെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.    തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.  സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ്. ജോജു ജോര്‍ജിന് പുറമെ സിദ്ധിഖ്, അനില്‍ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം , വിജിലേഷ്, അര്‍ജുന്‍ സിങ്,
ആശാ ശരത്, രമ്യാ നമ്പീശന്‍, അതിഥി രവി, പൗളി വത്സന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം. ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്ത കൃഷ്ണന്‍,  ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഷമീര്‍, ജോ, സ്റ്റില്‍സ്: ജിതിന്‍ മധു, സ്റ്റോറി ബോര്‍ഡ്: ഹരിഷ് വല്ലത്ത്,  പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.ഡിസൈന്‍സ്: അമല്‍ ജോസ്.