ജോജു ജോർജ്ജ് നായകനാവുന്ന 'പീസ്' എന്ന സിനിമയിലെ രണ്ടാമത്തെ  ഗാനം റിലീസായി വിന്റേജ്  മൂഡിലുള്ള പാട്ട് പാടിയിരിക്കുന്നത് ജോജു ജോർജ്ജ് തന്നെയാണ്. പാട്ടിന്റെ  വരികളും വിഷ്വൽസും പുതുമ സമ്മാനിക്കുന്നതാണ് .

To advertise here,

ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്. കോസ്റ്റ്യൂം, പാട്ടിന്റെ ദൃശ്യപശ്ചാത്തലം എന്നിവ പുതുമ പുലർത്തുന്നതാണ്. ആശാ ശരത്ത്,  രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട്, സിദ്ധിഖ്,  മാമുക്കോയ , അദിതി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ തുടങ്ങി വലിയ താരനിരതന്നെ സിനിമയിലുണ്ട്.

നവാഗതനായ സൻഫീർ. കെ കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ  80 ദിവസങ്ങൾ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ദിനു മോഹൻ എഴുതിയ പാട്ടിന്റെ  സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സൻഫീറും സംഗീത സംവിധായകനായ ജുബൈർ മുഹമ്മദും ചേർന്നാണ്.
 
സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും  ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഫർ സനൽ, രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ. ഷമീർ ജിബ്രാൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

ചിത്രസംയോജനം -നൗഫൽ അബ്ദുള്ള, കലാസംവിധാനം - ശ്രീജിത്ത് ഓടക്കാലി, മേക്കപ്പ് -ഷാജി പുൽപള്ളി, വസ്ത്രധാരണം -ജിഷാദ് ഷംഷുദ്ദീൻ. പി ആർ ഓ : മഞ്ജു ഗോപിനാഥ്