ജോജു ജോര്‍ജ്ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന 'പീസ് ' ഓഗസ്റ്റ് 19ന് തീയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന 'പീസ്' ഒരു സറ്റയര്‍ മൂവിയാണ്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.
ജോജുവിന്റെ നായാട്ട്, മധുരം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വളരെയധികം പ്രേക്ഷപ്രീതി നേടിയിരുന്നു. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ്.
ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവരും എഴുതിയിരിക്കുന്നു. ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്ത കൃഷ്ണന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, സൗണ്ട് ഡിസൈന്‍: അജയന്‍ അദത്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഷമീര്‍, ജോ, സ്റ്റില്‍സ്: ജിതിന്‍ മധു, സ്റ്റോറി ബോര്‍ഡ്: ഹരിഷ് വല്ലത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
Content Highlights: joju george, peace movie, releases on August 19
Published: 19 Jul 2022, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented