മമ്മൂട്ടി, മോഹൻലാൽ എന്നിവർ 18 വർഷത്തിന് ശേഷം ഒന്നിച്ച് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

മലയാള സിനിമയുടെ അഭിനയ കുലപതികളായ മമ്മൂട്ടി- മോഹൻലാൽ എന്നിവരെ നായകന്മാരാക്കി മഹേഷ് നാരായണൻ ഒരുക്കിയ 'പേട്രിയറ്റ്' മഹാവിജയത്തിലേക്ക്. പ്രദർശനം ആരംഭിച്ചത് മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആന്റണി വർഗീസ്, ടൊവിനോ തോമസ്, നടി നിഖിൽ വിമൽ, ബേസിൽ ജോസഫ്, അർജുൻ അശോകൻ എന്നിവർ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്.
പേട്രിയറ്റ് ആദ്യ ഷോ തന്നെ കണ്ട ആന്റണി വർഗീസ് കുറിച്ച വാക്കുകൾ ഇങ്ങനെ, "PATRIOT, ഒരുപാട് കാലത്തിന് ശേഷം ഒരു FDFS. എല്ലാരും ആഗ്രഹിച്ച പോലെ മമ്മൂക്കയും ലാലേട്ടനും വീണ്ടും ഒരുമിച്ചൊരു പടം. THE BIGGEST REUNION. Thank you anto ചേട്ടാ & Mahesh sir for making this happen". ക്ലാസ്സിന്റെയും മാസിന്റെയും പെർഫെക്റ്റ് മിക്സ് എന്നാണ് ചിത്രത്തെ കുറിച്ചുള്ള നിഖില വിമലിന്റെ വാക്കുകൾ. ബിഗ് M's ബോക്സ് ഓഫീസിൽ ചാർജ് എടുത്തു എന്നാണ് ടൊവിനോ പറഞ്ഞത്. ബേസിൽ ജോസഫ്, അർജുൻ അശോകൻ എന്നിവരും ഈ ചിത്രം തരുന്ന അനുഭവം നഷ്ടപ്പെടുത്തരുത് എന്ന കുറിപ്പുമായി സമൂഹ മാധ്യമങ്ങളിലൂടെ എത്തി.
ഇവർക്കൊപ്പം മലയാളത്തിലെ ഒട്ടേറെ താരങ്ങൾ ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി മുന്നോട്ടു വരുന്നുണ്ട്. മമ്മൂട്ടി- മോഹൻലാൽ ടീമിന്റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിലെ ഹൈലൈറ്റ്. ഇരുവരുടെയും രംഗങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന രീതിയിലാണ് സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കിയിരിക്കുന്നത്. ആവേശത്തിനും കയ്യടികൾക്കുമൊപ്പം ഇവരുടെ രംഗങ്ങൾ വൈകാരികമായി കൂടി പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ട്.
ഡോക്ടർ ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടിയും കേണൽ റഹിം നായിക് എന്ന കഥാപാത്രമായി മോഹൻലാലും തകർത്താടുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ശക്തി സുന്ദരം എന്ന കഥാപാത്രമായും കുഞ്ചാക്കോ ബോബൻ മൈക്കൽ ദേവസി എന്ന കഥാപാത്രമായുമാണ് എത്തിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർ 18 വർഷത്തിന് ശേഷം ഒന്നിച്ച് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കേരളത്തിലും കേരളത്തിന് പുറത്തും ഗംഭീര പ്രതികരണവും പ്രേക്ഷക പിന്തുണയും നേടിയാണ് ചിത്രം കുതിക്കുന്നത്.
ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.
അന്താരാഷ്ട്ര സ്പൈ ആക്ഷൻ ത്രില്ലറുകൾ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ മറ്റു ഹൈലൈറ്റുകൾ സുഷിൻ ശ്യാം ഒരുക്കിയ ത്രില്ലടിപ്പിക്കുന്ന പശ്‌ചാത്തല സംഗീതവും, മനുഷ് നന്ദൻ ഒരുക്കിയ ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരമുള്ള ദൃശ്യങ്ങളുമാണ്. 125 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്‌സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണൻ, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആൻ മെഗാ മീഡിയ ആണ് പ്രദർശനത്തിന് എത്തിച്ചത്.
Content Highlights: Antony Varghese (Pepe) shared his excitement after watching the FDFS, calling it the "biggest reunion." Tovino Thomas remarked that the Big Ms have officially "taken charge" of the box office.
Published: 02 May 2026, 12:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented