ദുബായ്: മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടുകൊണ്ടല്ല സിനിമ കാണേണ്ടതെന്ന് നടൻ മമ്മൂട്ടി. സ്വന്തം ഇഷ്ടപ്രകാരം സിനിമ കാണണം. സ്വകാര്യതയില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും പേട്രിയറ്റ് എന്ന സിനിമ ഈ വിഷയമാണ് ചർച്ച ചെയ്യുന്നതെന്നും മമ്മൂട്ടി ദുബായിൽ പറഞ്ഞു.
പേട്രിയറ്റ് സിനിമയുടെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ മമ്മൂട്ടി പ്രേക്ഷകരോട് സംസാരിക്കുമ്പോഴാണ് മറ്റുള്ളവരുടെ അഭിപ്രായം കേട്ടല്ല സിനിമ കാണേണ്ടത് എന്ന് പറഞ്ഞത്. സിനിമയെ കുറിച്ച് പലതരത്തിലുള്ള അഭിപ്രായമുണ്ടാകും. സ്വന്തം ഇഷ്ടമാണ് ഓരോരുത്തരും നോക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'സിനിമ പുറത്തിറങ്ങി. പലതലത്തിലുള്ള അഭിപ്രായങ്ങളുണ്ട്. നല്ലതാണ്, ചീത്തയാണ്. പകുതികൊള്ളാം, മുക്കാൽകൊള്ളാം. ബാക്കി കൊള്ളാം. അവസാനംകൊള്ളാം, ആദ്യംകൊള്ളാം. അങ്ങനെ ഓരോരുത്തകർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം. ഇതും നിങ്ങളിൽ പലരും കേട്ടുകാണും, അതും കേട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഏതായാലും നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ടാവുമല്ലോ, അതുതന്നെയാണ് വേണ്ടത്. സിനിമാപ്രേക്ഷകർ എല്ലാവർക്കും രസിക്കണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്', മമ്മൂട്ടി പറഞ്ഞു.
സൈബർ ലോകത്ത് മനുഷ്യരുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് പേട്രിയറ്റ് പറയുന്നത്. കാലിക പ്രസക്തിയുള്ള വിഷയമാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞു.
മുപ്പത് വർഷത്തെ സിനിമാ ജീവിതത്തിന് പകരം തനിക്ക് മുപ്പത് വയസ്സായി എന്ന് മമ്മൂട്ടി പറഞ്ഞതിനെ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സംവിധായകൻ മഹേഷ് നാരായണൻ, നടി ഷെറിൻ ഷിഹാബ്, ട്രൂത്ത് ഫിലിംസ് ഉടമ സമദ്, അനുരാ മത്തായ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Content Highlights: Mammootty emphasizes forming personal opinions on cinema over external reviews. The film 'Patriot' explores the loss of privacy in the digital age. The movie is highlighted as a project with significant contemporary relevance. Mammootty shared his perspective during the Gulf release event in Dubai
Published: 02 May 2026, 08:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented