നടൻ അക്ഷയ് രാധാകൃഷ്ണന്റെ കാണാതായ വളർത്തുനായയെ കണ്ടെത്തി. ആലുവ ഗാരേജിനു സമീപത്തുനിന്നാണ് നായയെ കണ്ടെത്തിയത്. കാലിന് പരുക്കേറ്റതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളില്ല. നായയുടെ രണ്ടാം ജന്മദിനത്തിന് മുന്നേ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അക്ഷയ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

To advertise here,

നേരത്തെനായയെ കണ്ടെത്തുന്നവർക്ക് 20,000 രൂപ പ്രതിഫലം നൽകുമെന്ന് വ്യക്തമാക്കി അക്ഷയ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരുന്നു. .

വളരെനാളുകളായി അക്ഷയ്യുടെ സന്തത സഹചാരിയാണ് ഈ വളർത്തുനായ. നടനോടൊപ്പം പൊതുചടങ്ങുകളിൽ നായയും പങ്കെടുത്തിരുന്നു. നടനും നായ വളരെ പ്രിയപ്പെട്ടതാണ്.

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ളേപ്പം ആണ് അക്ഷയ്യുടെ പുതിയ ചിത്രം.

Content Highlights : Pathinettam Padi Akshay Radhakrishnan Pet Dog