സിയോൾ: ദക്ഷിണ കൊറിയൻ നടൻ ലീ സൺ ക്യുനി(48)നെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. 2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ 'പാരസെെറ്റി'ലൂടെ ശ്ര​ദ്ധേയനാണ് താരം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ബുധനാഴ്ച സെൻട്രൽ സിയോളിലെ ഒരു പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

To advertise here,

ലഹരി ഉപയോ​ഗത്തിൻ്റെ പേരിൽ കുറച്ചുനാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു താരം. ലഹരിക്കേസിനെ തുടർന്ന് സിനിമ, ടെലിവിഷൻ പരിപാടികളിൽ നിന്ന് നടനെ ഈയടുത്ത് പുറത്താക്കിയിരുന്നു.

കൊറിയയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ആർട്ട്സിൽ നിന്നും ബിരുദം നേടിയ ലീ 2001-ലാണ് അഭിനയരം​ഗത്തേയ്ക്ക് ചുവടുവെക്കുന്നത്. ടെലിവിഷൻ സിറ്റ്കോം ആയ 'ലവേഴ്സി'ലൂടെയായിരുന്നു തുടക്കം. 
 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)