
ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ മികച്ച സിനിമയ്ക്കും മികച്ച സംവിധായകനുമടക്കം നാല് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിന് പ്രചോദനമായത് വിജയ് ചിത്രമാണെന്ന് ആരാധകര്‍. ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നത്.
1999 ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണാ എന്ന ചിത്രത്തിന് പാരസൈറ്റുമായി സാമ്യമുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിജയും മോണിക്ക കാസ്റ്റലിനോയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.
ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ പ്രണയത്തില്‍ വിജയം നേടാനാണ് വിജയ് ഈ ജോലി ചെയ്യുന്നത്, തുടര്‍ന്ന് വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഇന്ദിര ദേവിയുടെ വീട്ടില്‍ നിയമിക്കുന്നു. കണ്ണന്‍ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.
എന്തായാലും ആരാധകരുടെ വാദം ശരിയല്ലെന്ന് ഒരു വിഭാഗം പറയുന്നു.
സാമൂഹിക അസമത്വമാണ് പാരസൈറ്റിലൂടെ ബോന്‍ ജൂന്‍ ഹോ ചര്‍ച്ചയ്ക്ക് വച്ചത്. ഉദ്ദിഷ്ടകാര്യം നേടിയെടുക്കാന്‍ ഉന്നതിയില്‍ ജീവിക്കുന്നവരെ പ്രീണിപ്പിക്കുന്ന കാപട്യത്തിലേക്ക് ചിത്രം വെളിച്ചം വീശുന്നു. കൊറിയന്‍ സമൂഹത്തിലെ ഗ്രാമീണ പ്രാന്ത പ്രദേശങ്ങളിലെ സാമൂഹ്യ വ്യവസ്ഥയുടെ പശ്ചാത്തലത്തിലൂടെയാണ് കഥ സഞ്ചരിച്ചത്. ധനികരായ പാര്‍ക്ക് കുടുംബത്തില്‍ ജോലിക്കാരായി നുഴഞ്ഞു കയറുന്ന കിം കുടുംബത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സമൂഹത്തിലെ ഒരു വിഭാഗം അധ്വാനിക്കാന്‍ തയ്യാറാകാതെ പരാന്ന ഭോജികളായി നിലനില്‍ക്കുന്നു എന്ന ആക്ഷേപമാണ് പാരസൈറ്റിലൂടെ സംവിധായകന്‍ ഉന്നയിച്ചത്.
Content Highlights: Oscar winning Movie Parasite inspired from this Vijay film Minsara Kanna, fans claim
Published: 11 Feb 2020, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented