പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിച്ചുകൊണ്ട് രസകരമായ കളര്‍ഫുള്‍ പോസ്റ്ററുകളുമായി ഇതിനകം തരംഗമായി മാറിയ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'പൈങ്കിളി' എന്ന ചിത്രത്തിലെ ആദ്യ സിംഗിള്‍ പുറത്ത്. വിനായക് ശശികുമാര്‍ എഴുതി ജസ്റ്റിന്‍ വര്‍ഗ്ഗീസ് ഈണമിട്ട് റാപ്പര്‍ ഫെജോ പാടിയ 'ഹാര്‍ട്ട് അറ്റാക്ക്' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. 

To advertise here,

ജസ്റ്റിന്‍ വര്‍ഗീസ്-വിനായക് ശശികുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ആദ്യഗാനമെന്ന പ്രത്യേകതയും ഹാര്‍ട്ട് അറ്റാക്കിനുണ്ട്. 'എ ജസ്റ്റിന്‍ വര്‍ഗീസ് ആന്‍ജിയോപ്ലാസ്റ്റി' എന്ന ടാഗ്‌ലൈനോടെയാണ് ഗാനമെത്തിയിരിക്കുന്നത്.  നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നു. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 

ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവനാണ് പൈങ്കിളിയുടെ രചന നിര്‍വഹിക്കുന്നത്. 'ആവേശം' സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കന്‍ ചേട്ടനൊപ്പം അമ്പാന്‍ എന്ന കഥാപാത്രമായി ശ്രദ്ധേയനായ സജിന്‍ ഗോപു, ചുരുളി, ജാന്‍ എ മന്‍, രോമാഞ്ചം, നെയ്മര്‍, ചാവേര്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് സജിന്‍ ഗോപു നായകനാകുന്നത്. 

ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തന്‍, ജോണ്‍പോള്‍ ജോര്‍ജ്ജ്, വിഷ്ണു നാരായണന്‍ എന്നിവരുടെ കീഴില്‍ പ്രവര്‍ത്തിച്ച ശ്രീജിത്ത് ബാബു, 'രോമാഞ്ചം', 'ആര്‍.ഡി.എക്‌സ്', 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. 

അര്‍ജുന്‍ സേതുവാണ് ഛായാഗ്രഹണം. എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീത സംവിധാനം: ജസ്റ്റിന്‍ വര്‍ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട്: കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യൂം: മസ്ഹര്‍ ഹംസ, മേക്കപ്പ്: ആര്‍ജി വയനാടന്‍, എക്‌സിക്യു്ടീവ് പ്രൊഡ്യൂസര്‍: മൊഹ്‌സിന്‍ ഖായീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിമല്‍ വിജയ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാര്‍, വിതരണം: ഭാവന റിലീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, ഡി.ഐ: പോയറ്റിക്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍: അഭിലാഷ് ചാക്കോ, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അഭി ഈശ്വര്‍, ഫൈസല്‍ മുഹമ്മദ്, വി.എഫ്.എക്‌സ് ടീം: വി.എഫ്.എക്‌സ്. സ്റ്റുഡിയോ, കൊറിയോഗ്രാഫര്‍: വേദ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.