'പൈങ്കിളി ഒരു ലൗഡ് പടമാണ്. എല്ലാ അഭിനേതാക്കളും ഭയങ്കര ലൗഡ് ആയിത്തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. 10 രൂപയ്ക്ക് 100 രൂപയുടെ അഭിയനം കാഴ്ച്ചവച്ചിട്ടുണ്ട്. ക്രിഞ്ച് മേളമായിരിക്കും ചിത്രം'... പറയുകയാണ് സജിന്‍ ഗോപു. പൈങ്കിളി എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടിമാരായ അനശ്വര രാജനും ജിസ്മ വിമലിനും സംവിധായകന്‍ ശ്രീജിത്ത് ബാബുവിനുമൊപ്പം Talkies-ല്‍ സംസാരിക്കുകയായിരുന്നു സജിന്‍.
ആവേശത്തിലെ അമ്പാനും പൊന്മാനിലെ ഗേപുവിനും ശേഷം ഇനി ആളുകള്‍ സംസാരിക്കാന്‍ പോകുന്നത് പൈങ്കിളി സുകുവിനെക്കുറിച്ചാകും എന്ന് പറയുന്നു സജിന്‍. '90-2K കിഡ് പ്രണയമാണ് മെയിന്‍. പൈങ്കിളി സാഹിത്യവും പിക്കപ്പ് ലൈനുകളും കൊണ്ട് അഭിഷേകമാണ്. പഴയ ഓട്ടോഗ്രാഫ് തന്നെ നോക്കിയാല്‍ അറിയാലോ എന്താണ് പൈങ്കിളി എന്ന്. അതിന്റെ ഡബിളാണ് സിനിമയില്‍...' സജിന്‍ പറയുന്നു.
ഇത്ര ലൗഡ് ആയി ചെയ്യുമ്പോള്‍ പ്രേക്ഷകരെങ്ങനെ ഏറ്റെടുക്കുമെന്ന് സംശയമുണ്ടായിരുന്നു എന്ന് പറയുകയാണ് അനശ്വര. 'സിനിമ തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് പടത്തിന്റെ മീറ്റര്‍ എന്താണെന്ന് മനസിലായത്. ഇത്ര ലൗഡ് ആയി ചെയ്യുമ്പോള്‍ പ്രേക്ഷകരെങ്ങനെ ഏറ്റെടുക്കുമെന്ന് സംശയമുണ്ടായിരുന്നു. ഓവറാകുമോ എന്ന് പേടിയുണ്ടായിരുന്നു പിന്നെ ബാക്കിയുള്ളവരുടെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ആ ലൈനിലേക്ക് ഞാനും എത്തി...' അനശ്വര പറയുന്നു
സിനിമയുടെ പ്രമോഷന് വന്ന സമയത്ത് പ്രേക്ഷകര്‍ തന്ന സ്വീകരണം കണ്ട് ഇമോഷണലായ കഥയാണ് യൂട്യൂബര്‍ കൂടിയായ ജിസ്മയ്ക്ക് പറയാനുള്ളത്. 'ആളുകള്‍ക്ക് ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്രയും സ്‌നേഹം പ്രതീക്ഷിച്ചില്ല. ഇതുപോലെയൊക്കെ ആഗ്രഹിച്ചിരുന്നു പണ്ട്. സത്യമായും കണ്ണ് നിറഞ്ഞു പോയി'. ജിസ്മ പറയുന്നു.
Content Highlights: painkili malayalam movie team interview
Published: 15 Feb 2025, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented