കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ പുറത്ത്. അധോലോക നായകന്മാർ ഓർമിപ്പിക്കുന്ന ഗെറ്റപ്പിലാണ് അരവിന്ദ് സാമി. ദാവൂദ് എന്ന പേരും ട്രെയിലെറിൽ പരാമർശിക്കുന്നുണ്ട്. ട്രെയിലറിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്. സെപ്റ്റംബർ 2ന് ചിത്രം രണ്ട് ഭാഷകളിലും തീയേറ്ററുകളിൽ എത്തും.

To advertise here,

തീവണ്ടിക്ക് ശേഷം ടിപി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. 

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് 'ഒറ്റ്'. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ. സംഗീതവും പശ്ചാത്തല സംഗീതവും അരുൾ രാജ് കെന്നഡി. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. എഡിറ്റിങ്ങ് -അപ്പു എൻ ഭട്ടതിരി. സ്റ്റിൽസ് -റോഷ് കൊളത്തൂർ. വസ്ത്രാലങ്കാരം -സ്റ്റെഫി സേവ്യർ. മേക്കപ്പ് -റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ -രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ -സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ -മിഥുൻ എബ്രഹാം. സഹ നിർമാണം -സിനിഹോളിക്സ്  പി.ആർ.ഒ -ആതിര ദിൽജിത്ത്.