
ഒരു കാലത്ത് പ്രേക്ഷകരരുടെ ഹരമായിരുന്ന റൊമാന്റിക് നായകന്മാരായ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒത്തുചേർന്ന് ഒരു മുഴുനീള മാസ് ത്രില്ലർ ചെയ്താലോ? അതിനുള്ള ഉത്തരമാണ് ഒറ്റ് എന്ന ചിത്രം. നിങ്ങൾ ഇത് വരെ കാണാത്ത ചാക്കോച്ചനെ നിങ്ങൾക്ക് ഇതിൽ കാണാം. അരവിന്ദ് സ്വാമിയുടെ ഞെട്ടിക്കുന്ന പ്രകടനവും നിങ്ങൾക്ക് കാണാം.
ട്വിസ്റ്റുകൾ നിറഞ്ഞ ഒറ്റ് മലയാളത്തിലെ ലക്ഷണമൊത്ത ഒരു ഗ്യാങ്ങ്സ്റ്റർ മൂവി തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും ആക്ഷനും സംഗീതവും എല്ലാം മികച്ച നിലവാരം പുലർത്തുന്നുണ്ട്. ശരിക്കും ഒരു ഹോളിവുഡ് ത്രില്ലർ കണ്ട പ്രതീതിയാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകനുണ്ടാകുന്നത്. അത്രയും മികച്ചതാണ് ചിത്രത്തിന്റെ മേക്കിംഗ്.
പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് രണ്ടാംപകുതിയിൽ ചിത്രം മുന്നോട്ട് പോകുന്നത്. ജാക്കി ഷ്റോഫും വളരെ സ്റ്റൈലിഷായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. തീവണ്ടി എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം സംവിധായകൻ ഫെല്ലിനി ശരിക്കും വ്യത്യസ്തമായിട്ടാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ ഫൈറ്റ് സീനുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ആദ്യമായിട്ടാണ് ചാക്കോച്ചൻ ഇതു പോലെ മിന്നുന്ന ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്നത്. ഉറുമി, ഇന്ത്യൻ റുപ്പി, സപ്തമശ്രീ തസ്ക്കര, ഗ്രേറ്റ് ഫാദർ, തീവണ്ടി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ആഗസ്റ്റ് സിനിമയാണ് ഒറ്റ് നിർമ്മിച്ചിരിക്കുന്നത്.
ഒരു മാസ് ത്രില്ലർ ചിത്രം കാണാൻ ആഗ്രഹിച്ചു പോകുന്ന പ്രേക്ഷകനെ ശരിക്കും തൃപ്തിപ്പെടുത്തുന്നുണ്ട് ഒറ്റ്.
Content Highlights: ottu movie review, kunchacko boban, arvind swami, tp fellini
Published: 09 Sept 2022, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented