നവ്യ നായരെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തീ.

ഒരു വീട്ടമ്മയുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. വളരെ സാധാരണക്കാരിയായ വീട്ടമ്മയായ രാധാമണിയായാണ് നവ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെയും സഹനത്തിന്റെയും കഥയാണ് ഒരുത്തീ പറയുന്നത്. സൈജു കുറുപ്പും വിനായകനും ചിത്രത്തില്‍ വേഷമിടുന്നു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാരരീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളും ഒരുത്തീയില്‍ പരോക്ഷമായി ചൂണ്ടിക്കാണിച്ചുപോകുന്നുണ്ട്.

കെ.പി.എ.സി. ലളിത, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം.

മറ്റ് അണിയറ പ്രവര്‍ത്തകര്‍

ഛായാഗ്രഹണം - ജിംഷി ഖാലിദ്, കഥ,തിരക്കഥ, സംഭാഷണം - എസ്.സുരേഷ്ബാബു, ഗാനരചന - ആലങ്കോട് ലീലാകൃഷ്ണന്‍. ബി.കെ ഹരിനാരായണന്‍, സംഗീതം - ഗോപി സുന്ദര്‍, എഡിറ്റര്‍ -  ലിജോ പോള്‍, കലാസംവിധാനം - ജ്യോതിഷ് ശങ്കര്‍,  മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്,  ചീഫ് അസോസിയേറ്റ് - കെ.കെ.വിനയന്‍, സ്റ്റില്‍സ് -അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ഡേവിസണ്‍ സി.ജെ , പ്രവീണ്‍ ഇടവനപ്പാറ, പ്രൊഡക്ഷന്‍ മാനേജര്‍ - വിനോദ് അരവിന്ദ്, പി ആര്‍ ഒ: സുമേരന്‍.

navya nair

navya nair

navya nair

navya nair

Content Highlights : oruthee movie location pics navya nair v k prakash