
സൂപ്പർലീഗ് ഫുട്ബോൾ ആവേശത്തിനിടെ ടൈം ട്രാവൽ ത്രില്ലർ 'ഒറിജിനലി'ന്റെ ട്രെയ്ലർ പ്രദർശിപ്പിച്ചു. മലപ്പുറത്ത് നടന്ന സൂപ്പർലീഗ് ഫുട്ബോൾ മത്സരത്തിന്റെ ഹാഫ്ടൈമിലാണ് ചിത്രത്തിന്റെ ട്രെയ്ലർ സ്ക്രീൻ ചെയ്തത്. പ്രധാനതാരങ്ങളായ ശ്രീനാഥ് ഭാസിയും സ്റ്റിനി ഫ്രാൻസിസും മത്സരവേദിയിലെത്തി പ്രേക്ഷകരുമായി ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചു.
റമീസ് എഴുതി സംവിധാനം ചെയ്യുന്ന 'ഒറിജിനൽ' ഒക്ടോബർ 23-ന് തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം രണ്ട് മില്യൺ വ്യൂസ് പിന്നിട്ട് യൂട്യൂബിൽ ട്രെൻഡിങ്ങിലാണ്. ചിത്രത്തിന് യു/എ 13+ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.
യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു.
ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.
സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റോണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ജിപിൻ ഗോപിയാണ് ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചത്. ജാവേദ് ചെമ്പു പ്രൊഡക്ഷൻ കൺട്രോളറായും കളർ പ്ലാനറ്റ് ഡി.ഐ. ചുമതലയും നിർവഹിക്കുന്നു.
സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.
Content Highlights: The official trailer for the time-travel thriller 'Original' was screened during the halftone break at a Super League Kerala football match in Malappuram. Lead actors Sreenath Bhasi and Stini Francis attended the sporting event to interact with the fans. Written and directed by Ramees, the film features Sreenath Bhasi in a double role and is set to release on October 23. The film received a U/A 13+ sensor certificate and its trailer is currently trending on YouTube. The ensemble cast includes Abhiram Radhakrishnan, Rajesh Madhavan, Binu Pappu, Femina George, and Sreekanth Vettiyar.
Published: 19 Oct 2026, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented