മലയാള സിനിമയിൽ വേറിട്ടൊരു ട്രെയ്‌ലർ ലോഞ്ചുമായി ശ്രദ്ധ നേടുകയാണ് 'ഉടുമ്പൻചോല വിഷൻ'. ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, സിദ്ദിഖ് എന്നീ നാല് പ്രമുഖ താരങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തു.

To advertise here,

പരമ്പരാഗത ട്രെയ്‌ലർ ലോഞ്ച് രീതികളിൽനിന്ന് വ്യത്യസ്തമായി, നാല് താരങ്ങൾ നാല് ഇടങ്ങളിൽനിന്ന് ഒരേസമയം ട്രെയ്‌ലർ അവതരിപ്പിച്ചത് ശ്രദ്ധേയമായി. വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന ലോഞ്ച് ചടങ്ങുകളുടെ ദൃശ്യങ്ങൾ കോർത്തിണക്കിയുള്ള വീഡിയോ സിനിമാപ്രേമികൾക്ക് വേറിട്ട ലോഞ്ചിന്റെ ആവേശം പകരുന്നു.

സിനിമയുടെ പ്രചാരണത്തിന് പുതുമയാർന്നൊരു മാനം നൽകുന്ന സംരംഭം ഓൺലൈൻ മാധ്യമങ്ങളിലൂടെയും പ്രേക്ഷകരിലേക്ക് എത്തുകയാണ്. നാല് താരങ്ങളുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ 'ഉടുമ്പൻചോല വിഷൻ' ട്രെയ്‌ലർ ലോഞ്ച് വീഡിയോ ഇപ്പോൾ സിനിമാലോകത്തിന്റെ ശ്രദ്ധ നേടുന്നു.

ഒക്ടോബർ 21-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് താരങ്ങൾ ആശംസകൾ അറിയിച്ചു. അൻവർ റഷീദിന്റെ സഹസംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കംപ്ലീറ്റ് മാസ് എന്റർടെയ്‌നറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. എ&ആർ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീർ, റിയാസ് കെ. മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മാത്യു തോമസ്, മിലിന്ദ് സോമൻ, ശ്രീനാഥ് ഭാസി, സിദ്ധിഖ്, ദിലീഷ് പോത്തൻ, വിശാഖ് നായർ, അശോകൻ, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായർ, അഭിറാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഡൻ, ഷഹീൻ സിദ്ദീഖ്, ഭഗത് മാനുവൽ, ഗബ്രി ജോസ്, ഹസ്ലി അമാൻ, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണൻ, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്‌മാൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹർഷൻ, സംഗീതം: ഗോപി സുന്ദർ, റൈറ്റർ: അലൻ റോഡ്‌നി, ക്രിയേറ്റീവ് ഡയറക്ടർ ആൻഡ് വി.എഫ്.എക്‌സ്. സൂപ്പർവൈസർ: അഷർ അമീർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ആലിയ അഷർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സ്റ്റണ്ട്: കലൈ കിങ്‌സൺ, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോൾരാജ്, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്‌സ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർ: സിറാസ് എം.പി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കണ്ണൻ ടി.ജി, അസോസിയേറ്റ് ഡയറക്ടർ: അജ്മൽ ഹംസ, അർജുൻ ഗണേഷ്, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, ടീം വി.എഫ്.എക്‌സ്, ഐ.വി.എഫ്.എക്‌സ്, സ്റ്റിൽസ്: ആദർശ് കെ. രാജ്, അസിസ്റ്റന്റ് ഡയറക്ടർമാർ: രസ്‌ന രാജൻ, തോമസ് കുട്ടി രാജു, അഭിരാമി കെ. ഉദയ്, രവീണനാഥ് കെ.എൽ, നന്ദന പ്രദീപ്, പബ്ലിസിറ്റി ഡിസൈൻ: സ്‌പെൽബൗണ്ട് സ്റ്റുഡിയോസ്, ആനിമേഷൻ: എയൂണിയൻസ്, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോ, പി.ആർ.ഒ: പ്രതീഷ് ശേഖർ.