ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തുന്ന ചിത്രത്തിൽ മാധവ്, മാത്യു തോമസ്, മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, സിദ്ദിഖ് തുടങ്ങി ശ്രദ്ധേയമായ താരങ്ങൾ അണിനിരക്കുന്നു.

മലയാള സിനിമയിൽ വ്യത്യസ്തമായൊരു സിനിമാനുഭവം സമ്മാനിക്കാൻ 'ഉടുമ്പൻചോല വിഷൻ' ഒക്ടോബർ 23ന് തിയേറ്ററുകളിലെത്തുന്നു. മാധ്യമലോകത്തിന്റെ കാണാപ്പുറങ്ങളും അധികാരത്തിന്റെ ഇടനാഴികളും സംഘർഷങ്ങളും പശ്ചാത്തലമാക്കുന്ന ചിത്രം പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടുന്നു.
ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തുന്ന ചിത്രത്തിൽ മാധവ്, മാത്യു തോമസ്, മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, സിദ്ദിഖ് തുടങ്ങി ശ്രദ്ധേയമായ താരങ്ങൾ അണിനിരക്കുന്നു. വാർത്തകളുടെ ലോകവും അതിന് പിന്നിലെ താൽപ്പര്യങ്ങളും അധികാരബന്ധങ്ങളും കോർത്തിണക്കുന്ന ചിത്രം പ്രേക്ഷകരിൽ ആകാംക്ഷയുണർത്തുന്ന മുഹൂർത്തങ്ങളുമായാണ് എത്തുന്നത്.
അൻവർ റഷീദിന്റെ അസോസിയേറ്റായി പ്രവർത്തിച്ച സലാം ബുഖാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലൻ റോഡ്‌നി തിരക്കഥ ഒരുക്കുന്നു. ഗോപി സുന്ദർ സംഗീതവും വിഷ്ണു തണ്ടാശ്ശേരി ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
എആൻഡ്ആർ മീഡിയ ലാബ്സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മികച്ച താരനിരയും വ്യത്യസ്തമായ പ്രമേയവും ഒത്തുചേരുന്ന ‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23ന് തിയേറ്ററുകളിലെത്തും.
Content Highlights: The upcoming Malayalam media-thriller Udumbanchola Vision, directed by Salam Bukhari and featuring an ensemble cast led by Sreenath Bhasi, Mathew Thomas, Milind Soman, and Dileesh Pothan, is set for a grand theatrical release on October 23.
Published: 19 Oct 2026, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented