ഒപ്പീസ് ചൊല്ലല്‍ മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ട വാക്കാണ്. ഒരാള്‍ക്ക് ഒപ്പീസ് ചൊല്ലാനുള്ള സമയത്തില്‍ എന്തൊക്കെ സംഭവിക്കാം എന്ന കൗതുകത്തെ അവതരിപ്പിക്കുന്നതിലാണ് സൂരജ് കെ. ആറിന്റെ തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഒപ്പീസ് ചൊല്ലാന്‍ വരട്ടെ എന്ന ഹ്രസ്വചിത്രം.
ഉണ്ണി ലാലുവിനെയും ദീപാ തോമസിനെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് പുറത്തിറങ്ങിയ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത് ബ്ലോക്ബസ്റ്റര്‍ ഫിലിംസ് ആണ്.
കിടപ്പിലായ ഒരാളെ പരിചരിക്കാന്‍ എത്തുന്ന ആന്റോ എന്ന ഉണ്ണി ലാലു അവതരിപ്പിക്കുന്ന കഥപാത്രത്തിന്റെ ജീവിതത്തെച്ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. പി. എസ് .സി ലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്ന കഥാപാത്രം ഇടക്കാലത്തേയ്ക്ക ഒരു ജോലിയ്ക്ക് വേണ്ടി ചെല്ലുന്നതാണ് പ്രമേയം. ആലീസ് എന്ന കഥാപാത്രത്തെയാണ് ദീപാ തോമസ് അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ തമ്മിലുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
സിഹിന്‍ ഷാന്‍, റാം കുമാര്‍, ആദര്‍ശ് സുകുമാരന്‍, ജോര്‍ദി പൂഞ്ഞാര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.അഷാമ്സ് എസ് .പി യാണ് ഛായാഗ്രഹണം. നബു ഉസ്മാന്‍ ആണ് എഡിറ്റര്‍. സംഗീതം അലോഷ്യ പീറ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആനന്ദ് ശ്രീനിവാസന്‍, കലാസംവിധാനം കിരണ്‍ റാഫേല്‍ , വസ്ത്രാലങ്കാരം ദിയ രാജു, സ്റ്റില്‍സ് അജയ് നിപിന്‍
Content Highlights: Oppees Chollan Varatte Short Film Unni Lalu Deepa Thomas Sooraj KR
Published: 03 Oct 2022, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented