കൊച്ചി: പുതുമുഖങ്ങളെ അണിനിരത്തി യുവസംവിധായകൻ ശ്രീജിത്ത് എം. നായർ കഥയെഴുതി സംവിധാനം ചെയ്ത 'ആരംഭം: ഒരു അൽബാനിയോ കഥ'യുടെ ഓഡിയോ റിലീസ് ചെയ്തു. കൊച്ചി കലൂർ ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് മുതിർന്ന ചലച്ചിത്ര പ്രവർത്തകനും പ്രമുഖ ബാലസാഹിത്യകാരനുമായ തേക്കിൽകാട് ജോസഫിന് ഓഡിയോ കൈമാറി റിലീസ് ചെയ്തു.

To advertise here,

പ്രശസ്ത എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ, ചിത്രത്തിന്റെ നിർമാതാക്കളായ കെ.എൻ. ബേത്തൂർ, എൽദോ ഔസേപ്പ്, ജിൻസൺ മാത്യു, സംവിധായകൻ ശ്രീജിത്ത് എം. നായർ, അഭിനേതാക്കളായ നിധിൻരാജ്, ഫാരിസ് സൽമാൻ, അഗസ്റ്റി ജോസ്, വിജേഷ് വെണ്മണൽ, ബോസ്സ് നീലേശ്വരം, വിഘ്നേഷ് വാസവൻ, ഗാനരചയിതാക്കളായ സിന്ധു എസ്. കുറുപ്പ്, സുനിൽ രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

'ആരംഭം: ഒരു അൽബാനിയോ കഥ' ഒക്ടോബർ ഒൻപതിന് റിലീസ് ചെയ്യും. ഹൃദയസ്പർശിയായ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന സിനിമ വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ബാനർ: വനശ്രീ ക്രിയേഷൻസ്, ഒ.എം.സി. എന്റർടൈൻമെന്റ്സ്. പി.ആർ.ഒ: പി.ആർ. സുമേരൻ.