നിവിൻ പോളി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബേബി ഗേളി'ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. നിഗൂഢതയും ത്രില്ലറും നിറഞ്ഞ ചിത്രത്തിൽ ആശുപത്രി അറ്റൻഡറായാണ് നിവിൻ പോളി വേഷമിടുന്നത്. ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ എത്തും. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി- സഞ്ജയ് കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്നു ചിത്രം കൂടിയാണ് 'ബേബി ഗേൾ'.

To advertise here,

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന 'ബേബി ഗേൾ' മാജിക് ഫ്രെയിംസിന്റെ തന്നെ മറ്റൊരു സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം 'ഗരുഡന്റെ' സംവിധായകൻ അരുൺ വർമയാണ് സംവിധാനം ചെയ്യുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ കോമ്പോയാണ് ചിത്രം. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

സംവിധായകനായ അരുൺ വർമ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ് പടത്തിൽ നിന്ന് റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് 'ബേബിഗേളി'ലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു ചിത്രത്തിന്റെ പ്രത്യേകത.

നായികയായി എത്തുന്നത് ലിജോ മോൾ. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യവേഷങ്ങൾ ചെയ്യുന്നു. ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാനകഥാപാത്രമാകുന്നുണ്ട്. മലയാളികളുടെ ഇഷ്ട താരങ്ങളായ അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ, ജാഫർ ഇടുക്കി, മേജർ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ജോസുകുട്ടി, അതിഥി രവി, ആൽഫി പഞ്ഞിക്കാരൻ, മൈഥിലി നായർ എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഫയസ് സിദ്ദിഖ്.

എഡിറ്റിങ്: ഷൈജിത്ത് കുമാരൻ, സംഗീതം: സാം സി.എസ്. കോ- പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ്, ലൈൻ പ്രൊഡ്യൂസർ: അഖിൽ യശോധരൻ, കലാസംവിധാനം: അനീസ് നാടോടി, കോസ്റ്റ്യും: മെൽവി ജെ, മേക്കപ്പ്: റഷീദ് അഹമ്മദ്, സ്റ്റണ്ട്: വിക്കി, സൗണ്ട് മിക്‌സ്: ഫസൽ എ. ബെക്കർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് റെക്കോർഡിസ്റ്റ്: ഗായത്രി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, നവനീത് ശ്രീധർ, അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, പിആർഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി, ടൈറ്റിൽ ഡിസൈൻ: ഷുഗർ കാൻഡി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ്: ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, മാർക്കറ്റിങ്: ബ്രിങ്‌ഫോർത്ത്.