കൊച്ചി: സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയുമായുള്ള തർക്കങ്ങൾ തർക്കങ്ങൾ ആർബിട്രേഷനു വിടണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ മാജിക് ഫ്രെയിംസും ലിസ്റ്റിൻ സ്റ്റീഫനും നൽകിയ ഹർജി എറണാകുളം അഡീഷണൽ മുൻസിഫ് കോടതി തള്ളി. നിവിൻ പോളിയും പോളി ജൂനിയർ പിക്ചേഴ്സും ഫയൽ ചെയ്ത സിവിൽ കേസിലെ നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

To advertise here,