റെഡ് കാർപ്പറ്റിൽ ആരാധികയിൽനിന്ന് മോശം അനുഭവം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി നടി നികിത റാവൽ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നടി ആരാധകന്റെ സന്ദേശത്തിന് മറുപടിയായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. തന്നെ പിന്തുണച്ച എല്ലാവർക്കും നികിത നന്ദി പറഞ്ഞു.

To advertise here,

'എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എനിക്ക് ഒളിച്ചുവെക്കാൻ ഒന്നുമില്ല. ഞാൻ എപ്പോഴും സത്യത്തിനൊപ്പം നിൽക്കും', എന്നായിരുന്നു നികിത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

'നിങ്ങൾക്ക് അവിടെ സംഭവിച്ച കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്നു. ചുംബിച്ചത് സ്ത്രീയാണെന്നതുകൊണ്ട് നിസ്സാരവത്കരിക്കാൻ പറ്റില്ല', എന്നായിരുന്നു ആരാധകന്റെ സന്ദേശം. ഇതിനോടാണ് നടിയുടെ പ്രതികരണം.

സെൽഫിയെടുക്കുന്നതിനിടെ ആരാധിക അപ്രതീക്ഷിതമായി നികിതയുടെ ചുണ്ടിൽ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു പൊതുപരിപാടിയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടയിലാണ് വനിതാ ആരാധിക സെൽഫി എടുക്കാനായി നികിതയുടെ അടുത്തേക്ക് എത്തിയത്. നികിത സന്തോഷത്തോടെ സെൽഫിക്ക് സമ്മതിച്ചു. നികിതയുടെ കവിളിൽ ചുംബിച്ച ആരാധിക അപ്രതീക്ഷിതമായി താരത്തിന്റെ ചുണ്ടിലും ചുംബിക്കുകയായിരുന്നു.