നിധി അഗര്‍വാളിനൊപ്പം നിന്നുള്ള ഫോട്ടോ എടുക്കാന്‍ ആരാധകര്‍ കൂട്ടത്തോടെ വന്നതാണ് തിക്കിനും തിരക്കിലും കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാലുഭാഗത്തുനിന്നും ആരാധകർ വളഞ്ഞതോടെ നടി അവർക്കിടയിൽ പെട്ടുപോവുകയായിരുന്നു.

പ്രഭാസ് നായകനാകുന്ന ദി രാജാസാബ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനെത്തിയ നടി നിധി അഗർവാളിനെതിരെ ആരാധകരുടെ അതിക്രമം. ഹൈദരാബാദിൽ നടന്ന ചടങ്ങിനുശേഷം തിരികെ പോകുന്നതിനിടെ നടി ആരാധകരുടെ തിരക്കിൽ പെടുകയായിരുന്നു. ഒരുവിധത്തിലാണ് അവർ കാറിൽ കയറി സ്ഥലത്തുനിന്ന് പോയത്. തിരക്കുകാരണം വളരെയധികം അസ്വസ്ഥത പ്രകടിപ്പിക്കുന്ന നടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ലോഞ്ച് ചടങ്ങിനുശേഷം പുറത്തുവന്ന നിധിയുടെ അരികിലേക്ക് ആരാധകർ ഇരച്ചെത്തുകയായിരുന്നു. സുരക്ഷാ ജീവനക്കാരെപ്പോലും വകവെയ്ക്കാതെയാണ് ജനക്കൂട്ടം നിധിക്ക് അരികിലേക്കെത്തിയത്. ഏറെ പണിപ്പെട്ടാണ് അവർ കാറിൽ കയറിയത്. നടിയെ തൊടാനും വസ്ത്രം പിടിച്ചുവലിക്കാനുമെല്ലാം ആരാധകർ ശ്രമിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിലുണ്ട്. നിധി അഗർവാളിനൊപ്പം നിന്നുള്ള ഫോട്ടോ എടുക്കാൻ ആരാധകർ കൂട്ടത്തോടെ വന്നതാണ് തിക്കിനും തിരക്കിനും കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നാലുഭാഗത്തുനിന്നും ആരാധകർ വളഞ്ഞതോടെ നടി അവർക്കിടയിൽ പെട്ടുപോവുകയായിരുന്നു.
ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. നടിമാരും മനുഷ്യരാണെന്നും അവരും സ്വകാര്യത അർഹിക്കുന്നുണ്ടെന്നും കമന്റുകളിലുണ്ട്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായതായും വിമർശനം ഉയർന്നിട്ടുണ്ട്. പരിപാടിക്ക് പൊലീസ് അനുമതി വാങ്ങിയില്ലെന്നും അത് സുരക്ഷയെ ബാധിച്ചെന്നും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കുകട്ട്പള്ളി ഹൗസിങ് ബോർഡ് പോലീസ് കേസെടുത്തു.
'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് രാജാസാബ്. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ. പ്രതി റോജു പണ്ഡഗെ, മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.
Content Highlights: Actress Nidhi Agarwal faced harassment from fans at `The Raja Saab` audio launch in Hyderabad. Fans crowded and tried to touch her. Videos show distress.
Published: 18 Dec 2025, 05:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented