ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്‘ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വരുന്നു. ശ്രീകാന്ത്, വരലക്ഷ്മി ശരത്കുമാർ, രാഹുൽ വിജയ്, ശിവാനി രാജശേഖർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടെെറ്റിൽ ‘കൊട്ടബൊമ്മാലി’ എന്നാണ്. 

To advertise here,

ജോജു അവതരിപ്പിച്ച് കഥാപാത്രമാണ് ശ്രീകാന്ത് ചെയ്യുന്നത്. കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം രാഹുൽ വിജയ് അവതരിപ്പിക്കുന്നു. ശിവാനി രാജശേഖർ ആണ് നിമിഷയുടെ വേഷം ചെയ്യുന്നത്.

തേജ മർനി സംവിധാനം ചെയ്യുന്ന ചിത്രം ജി.എ 2 പിക്ചേഴ്സിന്റെ ബാനറിൽ ബണ്ണി വാസ്, വിദ്യ കൊപ്പിനീഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്.

മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രമാണ് നായാട്ട്. ജോസഫ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ ആയിരുന്നു നായാട്ടിന്റെ രചന. ആറ് വർഷത്തിനുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു നായാട്ട്.