'നായാട്ട്' മികച്ച മലയാള സിനിമയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ വ്യക്തിഗതാമയ പുരസ്കാരം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഷാഹി കബീർ. നായാട്ടിന്റെ തിരക്കഥ ഒരുക്കിയ ഷാഹിയ്ക്ക് ഇത്തവണത്തെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 'ജോസഫ്' എന്ന ആദ്യചിത്രത്തിനു ശേഷം അ‌ദ്ദേഹം തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു ഇത്. അ‌വയവദാനം ചർച്ച ചെയ്തതിന്റെ പേരിൽ വിവാദമായ ജോസഫ് പോലൊരു ചിത്രം ഇനി ചെയ്യില്ലെന്നും പുരസ്കാരലബ്ധിയ്ക്ക് ശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവേ ഷാഹി കബീർ പറഞ്ഞു.

To advertise here,