നായാട്ടിന് ശേഷം ജോജുവിനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ഇരട്ട' എന്ന ചിത്രത്തിന്റെ പൂജ ഇടുക്കി ജില്ലയിലെ ഏലപ്പാറയില്‍ വച്ചു നടന്നു.

To advertise here,

ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടും സിജോ വടക്കാനും ചേര്‍ന്നാണ് ഈ സിനിമ  നിര്‍മിക്കുന്നത് ജോജു പ്രധാന വേഷത്തില്‍ എത്തുന്ന ഈ സിനിമയിലെ മറ്റ് താരങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വീട്ടിട്ടില്ല.

നിരവധി പുതിയ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഈ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതും ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.
പുതുമുഖമായ രോഹിത് എംജി കൃഷ്ണനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത് ക്യാമറ - വിജയ്, സ്‌ക്രിപ്റ്റ് - വര്‍ക്കി ജോര്‍ജ്, രോഹിത് എംജി, എഡിറ്റിംഗ് - മനു ആന്റണി, കോസ്റ്റും - സമീറ സനീഷ്, ആര്‍ട്ട് ഡയറക്ടര്‍ - ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍, മേക്കപ്പ് - റോണക്‌സ്