തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുടെ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു വിസ്മയത്തുമ്പത്ത്. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായക കഥാപാത്രമായി എത്തിയത്. ഇപ്പോഴിതാ വിസ്മയത്തുമ്പത്ത് സിനിമയുടെ സമയത്തുണ്ടായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നയന്‍താര. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഓര്‍മ്മ പങ്കുവെച്ചത്.
കരിയറിന്റെ തുടക്കത്തില്‍ ഫാസില്‍ സാറിനെ പോലുള്ളവരുടെ ഒപ്പം ജോലി ചെയ്യാനായത് എന്റെ അഭിനയത്തെ മെച്ചപ്പെടുത്താനായി സാധിച്ചിട്ടുണ്ട്. അഭിനയത്തിന്റെ അല്ലെങ്കില്‍ സിനിമയുടെ പാഠശാലയാണ് അദ്ദേഹം. ഒരു ദിവസം അദ്ദേഹം വളരെയേറെ അസ്വസ്ഥനായി. എനിക്ക് (നയന്‍താര) ഇത് മനസിലാവുന്നില്ലെന്നും ഉള്ളില്‍ നിന്ന് കഥാപാത്രം ഉത്ഭവിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്ക് (നയന്‍താര) മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു- നയന്‍താര പറയുന്നു
ഒരോ തവണ അഭിനയിക്കുമ്പോഴും ഉള്ളില്‍ നിന്ന് വന്ന് അഭിനയിക്കാനായി മോഹന്‍ലാല്‍ സാര്‍ പറയുമായിരുന്നു. നിങ്ങളുടെ ഭാവങ്ങളുടെ വികാരങ്ങളും ഉള്ളില്‍ നിന്ന് വരണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. നിരന്തരമായി ഇങ്ങനെ പറയുന്നത് എന്നെ അലോസരപ്പെടുത്തിയിരുന്നു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഒരുപാട് നിര്‍ദേശങ്ങള്‍ എനിക്ക് തരുമ്പോള്‍ ഇതെല്ലാം ഓര്‍ത്തുവെയ്ക്കാന്‍ എനിക്കാവുന്നില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്റെ ഉള്ളില്‍ ഭയമല്ലാതെ മറ്റൊന്നും ഇല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് അദ്ദേഹം ചിരിച്ചു. അല്‍പ്പ നേരം ബ്രേക്കെടുക്കാനായി എന്നോട് പറഞ്ഞു. നയന്‍താര ഓര്‍ത്തെടുക്കുന്നു
അന്ന് ഫാസില്‍ സാര്‍ അസ്വസ്ഥനായി ഒരു മൂലയിലേക്ക് പോയി. രണ്ടു മണിക്കൂറിന് ശേഷം അദ്ദേഹം തിരിച്ചു വന്നു. നിന്നെ ഞാന്‍ വീണ്ടും വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ഇന്ന് ബ്രേക്കെടുത്ത് നാളെ ആരംഭിക്കാമെന്ന് പറഞ്ഞു. എനിക്ക് അദ്ദേഹത്തെ ഓര്‍ത്ത് വിഷമം തോന്നി. പിറ്റേന്ന് വന്ന് കഷ്ടപ്പെട്ട് ഞാന്‍ അഭിനയിച്ചു. എനിക്കൊന്നും അറിയില്ലായിരുന്നു എന്റെ കഴിവിന്റെ പരാമാവധി കഷ്ടപ്പെട്ട് അഭിനയിച്ചു. ഞാന്‍ നന്നായി അഭിനയിച്ചോ എന്ന് എനിക്ക് അറിയില്ല പക്ഷേ അദ്ദേഹം സന്തുഷ്ടനായിരുന്നു. അദ്ദേഹം എന്നെ ആശ്ലേഷിച്ച് നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. നീ ഉയരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ശേഷം എന്റെ എല്ലാ സെറ്റിലും എന്റെ വര്‍ക്കില്‍ സംവിധായകനെയും നിര്‍മ്മാതാവിനെ സംതൃപ്തരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്- നയന്‍താര കൂട്ടിചേര്‍ത്തു
Content Highlights: Nayanthara about mohanlal vismayathumbath movie location
Published: 14 Dec 2024, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented