വയലാർ രാമവർമ്മ സാംസ്കാരികവേദിയുടെ സ്ത്രീശാക്തീകരണ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള പുരസ്കാരത്തിന് ‘ജാനകി ജാനേ’ അർഹമായി. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവ്യാ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം അനീഷ് ഉപാസനയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

To advertise here,

മികച്ച ചിത്രം (നൻപകൽ നേരത്ത് മയക്കം), മികച്ച നടൻ (സൗബിൻ ഷാഹിർ) (ഇലവീഴാ പൂഞ്ചിറ, ജിന്ന്), മികച്ച നടി (ദർശന രാജേന്ദ്രൻ), ചലച്ചിത്ര പ്രതിഭാ പുരസ്കാരത്തിനു സംവിധായകൻ പ്രിയദർശൻ, നടൻ ശങ്കർ, നടി മേനക എന്നിവരും അർഹരായി.

സെപ്‌റ്റംബർ ആദ്യവാരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.