വലിയ വിജയം നേടിയ 'ഉയരെ'യ്ക്ക് ശേഷം നല്ല കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്നും അ‌താണ് നാലു വർഷത്തിനു ശേഷം 'ജാനകി ജാനേ'യിലേക്ക് എത്തിച്ചതെന്നും ചിത്രത്തിന്റെ നിർമാതാക്കൾ. 'ജാനകി ജാനേ'യുടെ ആദ്യ പ്രദർശനത്തിനു ശേഷം കൊച്ചിയൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ‌വർ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെർഗ, ഷെനുഗ, ഷെഗ്ന എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ അ‌ഭിനേതാക്കളായ നവ്യ നായർ, സൈജു കുറുപ്പ്, സംവിധായകൻ അ‌നീഷ് ഉപാസന തുടങ്ങിയവരും പ്രദർശനത്തിന് എത്തിയിരുന്നു.

To advertise here,