പേടി ഒരസുഖമല്ല, തോന്നൽമാത്രമാണ് എന്ന സന്ദേശമാണ് 'ജാനകി ജാനേ' എന്ന ചിത്രത്തിലൂടെ നൽകാൻ ശ്രമിച്ചതെന്ന് സംവിധായകൻ അനീഷ് ഉപാസന. കോഴിക്കോട് പ്രസ് ബ്ബിന്റെ “മീറ്റ് ദി ക്രൂ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേടിയെക്കുറിച്ചാണ് പറയുന്നതെങ്കിലും സരസമായി കണ്ടിരിക്കാനാവുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. നവ്യാ നായരും സൈജു കുറുപ്പുമാണ് പ്രധാന താരങ്ങൾ.
വീട്ടിൽപ്പോലും തനിച്ച് നിൽക്കാൻ ഭയക്കുന്ന ജാനകിയാണ് കഥാനായിക. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സ്ത്രീസുരക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും കഥയാണ് പറയാൻ ശ്രമിച്ചത്. ആളുകൾക്ക് എളുപ്പത്തിൽ റിലേറ്റ് ചെയ്യാൻ കഴിയുന്ന, ഒട്ടേറെപ്പേർക്ക് പ്രചോദനമാകുന്ന സിനിമയാണിത്. അത്തരത്തിലുള്ള പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നതെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപ്രാധാന്യമുള്ള ചിത്രമെന്നതല്ല, കുടുംബങ്ങൾക്ക് ഒന്നിച്ചു കാണാവുന്ന നല്ല ചിത്രങ്ങളാണ് ലക്ഷ്യമെന്ന് നിർമാതാക്കളായ എസ് ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ പറഞ്ഞു. അച്ഛൻ പി.വി. ഗംഗാധരൻ ഗൃഹ ലക്ഷ്മി ഫിലിംസിലൂടെ നിർമിച്ചതും വ്യത്യസ്തപ്രമേയങ്ങളുള്ള ചിത്രങ്ങളാണ്. അത്തരം നല്ലസിനിമകളിലാണ് തങ്ങൾക്കും താത്പര്യമെന്ന് അവർ പറഞ്ഞു.
മഹത്തായ സിനിമകളെടുത്ത ഗൃഹലക്ഷ്മി കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നുവെന്നും ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും നടൻ കോട്ടയം നസീർ പറഞ്ഞു. സംഗീത സംവിധായകൻ സിബി മാത്യു അലക്സ്, നടൻ അൻവർ ഷെരീഫ്, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് രജി ആർ. നായർ, ഫിലിം സൊസൈറ്റി കൺവീനർ എ.വി. ഫർദീസ് എന്നിവരും സംസാരിച്ചു.
Content Highlights: janaki jane movie director aneesh upasana about navya nair saiju kurupp movie
Published: 16 May 2023, 07:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented