ദേശീയ പുരസ്‌കാര നേട്ടത്തിന് ശേഷം നഞ്ചിയമ്മ വിശ്വ പ്രസിദ്ധ സംഗീത ബാന്റായ ബീറ്റില്‍സിന്റെ തട്ടകമായ ലിവര്‍പൂളില്‍. കലാ-സംഗീത വിരുന്നൊരുക്കാന്‍ ലണ്ടനിലെത്തിയതാണ് നഞ്ചിയമ്മ.

To advertise here,

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ രാഷ്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം ഏറ്റുവാങ്ങി. അതിന് ശേഷമാണ് സംഗീത പരിപാടിക്കായി ലണ്ടനിലേക്ക് തിരിച്ചത്.