മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്‌ലിനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസിനെത്തിയ സിനിമ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കൈയടി നേടിക്കൊണ്ട് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ബോക്‌സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് സിനിമ കാഴ്ചവയ്ക്കുന്നത്. റിലീസിനെത്തി അഞ്ചുദിവസംകൊണ്ട് 15 കോടിയാണ് വേൾഡ് വൈഡ് കളക്ഷനായി മോളിവുഡ് ടൈംസ് നേടിയത്.
ഒരു സിനിമാ മോഹിയുടെ സ്വപ്‌നങ്ങൾക്കും വിജയത്തിനും പിന്നിലെ പ്രതിസന്ധികളും താഴ്ചകളും വീഴ്ചകളും പറഞ്ഞുകൊണ്ട്, സിനിമാപ്രേമികൾക്ക് മികച്ച തിയേറ്റർ അനുഭവം മോളിവുഡ് ടൈംസ് സമ്മാനിക്കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. സംവിധായകനായ അഭിനവ് സുന്ദർ നായകിന്റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ് എന്ന് പ്രൊമോഷൻ അഭിമുഖങ്ങളിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നസ്‌ലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് സിനിമയിൽ ഉടനീളമുള്ളതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്തത് വിശ്വജിത്ത് ഒടുക്കത്തിൽ.
സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ.എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്.
Content Highlights: Mollywood Times grossed 15 crores worldwide in 5 days. The film is directed by Abhinav Sunder Nayak with autobiographical elements. Naslen delivers a career-best performance according to audience reviews. Features a stellar ensemble cast including Sharafudheen and Jagadish. Produced by Aashiq Usman Productions
Published: 10 Jun 2026, 01:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented